മലയാളം ഫൗണ്ടേഷന്‍റെ ഭാഷാവര്‍ഷം പരിപാടികള്‍ക്ക് റിപബ്ലിക് ദിനത്തില്‍ തുടക്കം കുറിച്ചു

മുംബൈ: മലയാളം ഫൗണ്ടേഷന്‍റെ  ആഭിമുഖ്യത്തില്‍ ജനുവരി മുതല്‍ ഡിസംബര്‍ വരെ മുംബൈയിലും പ്രാന്തപ്രദേശങ്ങളിലും  ഒരു വര്‍ഷം മുഴുവന്‍ അരങ്ങേറുന്ന ഭാഷാവര്‍ഷം പരിപാടികള്‍ക്ക്  റിപബ്ലിക്  ദിനത്തില്‍ തുടക്കം കുറിച്ചു.  കല്യാണ്‍ ഈസ്റ്റിലെ മോഡല്‍ സ്കൂളില്‍   വെച്ച് നടന്ന ചടങ്ങില്‍ സെമിനാര്‍, പുസ്തകപ്രകാശനം, 14 വയസ്സ് വരെയുള്ള മറുനാട്ടില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി നടത്തിയ  10 വാക്കുകളില്‍ മലയാളം കേട്ടെഴുത്ത് എന്നിവ ഉണ്ടായിരുന്നു.

പുതുകവിതാരംഗത്തെ ശ്രദ്ധേയനും പ്രശസ്തയുവകവിയുമായ മനോജ്മേനോന്‍ സ്വാഗതം പറയുന്നു

Prof PK Muraleekrishnan delivering the main speech on the subject Malayalabhashayude Samakalikaprasakthi

പുതുകവിതാരംഗത്തെ ശ്രദ്ധേയനും പ്രശസ്തയുവകവിയുമായ മനോജ്മേനോന്‍ സ്വാഗതം പറഞ്ഞു. കവിയും അദ്ധ്യാപകനും ചിന്തകനുമായ പ്രൊ. പി. കെ. മുരളീകൃഷ്ണന്‍   ’മലയാളഭാഷയുടെ സമകാലികത’ എന്ന വിഷയത്തില്‍ ഒരു മണിക്കൂര്‍ നീണ്ട മുഖ്യപ്രഭാഷണം നടത്തി.     എസ് . ഹരിലാല്‍ ഉദ്ഘാടനം ചെയ്ത പാനല്‍ ചര്‍ച്ചയില്‍ മലയാളഭാഷ പ്രചാരണ സംഘം ഉപാദ്ധ്യക്ഷ  ബിന്ദു ജയന്‍, മലയാളം മിഷന്‍ മേഖല കോ-ഓര്‍ഡിനേറ്റര്‍മാരായ  ദിനേശ് കൊടക്കാട്, എം.സി. വേലായുധന്‍ എന്നിവര്‍ സംസാരിച്ചു. മലയാളഭൂമി ശശിധരന്‍നായര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.

Sasidharan Nair making the presidential address

സദസ്സ്

തുടര്‍ന്ന്  മേഘനാദന്‍റെ “കിളിക്കൂട്ടം” എന്ന നോവലിന്‍റെ പ്രകാശനം ജ്വാല മുഖ്യപത്രാധിപര്‍ ഗോപി നായര്‍ ഉല്ലാസ് പ്രവാസി’യുടെ  പത്രാധിപര്‍ ബാബു മാന്നാറിനു നല്‍കി നിര്‍വഹിച്ചു. കവിതകള്‍ എഴുതുകയും ശ്രുതിമധുരമായ സ്വരത്തില്‍ കവിതകള്‍ ആലപിക്കുകയും ചെയ്യാറുള്ള  ബേബി നായര്‍ പുസ്തകത്തെ പരിചയപ്പെടുത്തി.  

ജ്വാല മുഖ്യപത്രാധിപര്‍ ഗോപി നായര്‍ പ്രശസ്ത സാഹിത്യകാരന്‍ മേഘനാദന്‍റെ നോവല്‍ “കിളിക്കൂട്ടം” ഉല്ലാസ്പ്രവാസി പത്രാധിപര്‍ ബാബു മാന്നാറിന്നു നല്‍കി പ്രകാശനം ചെയ്യുന്നു. സമീപം നോവലിസ്റ്റ് മേഘനാദന്‍ .

ഗോപിനായര്‍,  ബാബു മാന്നാര്‍,  ഗ്രന്ഥകര്‍ത്താവ് മേഘനാദന്‍ എന്നിവര്‍ സംസാരിച്ചു.  മേഘനാദന്‍റെ പ്രസംഗത്തില്‍ പുസ്തകത്തിന്‍റെ പ്രസാധനം നിര്‍വഹിച്ച സെഡ് പബ്ലിക്കേഷന്‍ ഉടമ ഡോ.   രാജീവ്‌കുമാര്‍   ചടങ്ങിന്  ഫോണിലൂടെ ആശംസകള്‍ നേര്‍ന്ന കാര്യം പ്രത്യേകം പരാമര്‍ശിക്കുകയുണ്ടായി. 
14 വയസ്സ് വരെയുള്ള മറുനാട്ടില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി നടത്തിയ  10 വാക്കുകളുള്ള  മലയാളം കേട്ടെഴുത്തില്‍ 15 പേര്‍ പങ്കെടുത്തു. അനന്തു വി. നായരും അഞ്ജലി വി. നായരും  യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്ക് നോവലിസ്റ്റ് ഗിരിജാവല്ലഭനും കവി നാണപ്പന്‍ മഞ്ഞപ്രയും സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Comments are closed.