കോഴിക്കോട്ടെ ഹോട്ടല്‍ അളകാപുരിയില്‍ ജനു. 29-നു കവിത ഓഡിയോ ആല്‍ബത്തിന്‍റെ പ്രകാശനം

കര്‍ണാടിക സംഗീതവും ഹിന്ദുസ്ഥാനി സംഗീതവും  ശാസ്ത്രീയമായി അഭ്യസിച്ചിട്ടുള്ള, ഇപ്പോഴും അഭ്യസിച്ചുകൊണ്ടിരിക്കുന്ന  കെ.പി. ശ്രീദേവി രചിച്ച്  അവര്‍ തന്നെ ആലപിച്ച ഒന്‍പതു കവിതകളുടെ ഓഡിയോ ആല്‍ബത്തിന്‍റെ പ്രകാശനം  കോഴിക്കോട്ടെ ഹോട്ടല്‍    അളകാപുരിയില്‍ വെച്ച് ജനുവരി 29, ചൊവ്വാഴ്ച, വൈകുന്നേരം 6 മണിക്ക്, പ്രൗഢമായ സദസ്സില്‍ നടക്കുന്നു.

ഓഡിയോ ആല്‍ബത്തിന്‍റെ പ്രകാശനം മുന്‍കേരള-കേന്ദ്ര മന്ത്രിയും എഴുത്തുകാരനും മാതൃഭൂമി മാനേജിംഗ് ഡയറക്ടറുമായ എം.പി. വീരേന്ദ്രകുമാര്‍   കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന് നല്‍കി നിര്‍വഹിക്കും. കോഴിക്കോട് സര്‍വകലാശാല പ്രൊ. വൈസ് ചാന്‍സലര്‍ പ്രൊ. കെ. രവീന്ദ്രനാഥ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും.
കോഴിക്കോട് സര്‍വകലാശാല ആജീവനാന്ത പഠനവിഭാഗം ഡയറക്ടര്‍ പ്രൊ.(ഡോ.) കെ. ശിവരാജന്‍, സാഹിത്യകാരി കെ.പി. സുധീര, കവി എം.എം. സചീന്ദ്രന്‍, മലയാളം ഫൗണ്ടേഷന്‍ അദ്ധ്യക്ഷന്‍ മലയാളഭൂമി ശശിധരന്‍നായര്‍, കവി ഗിരീഷ്‌ പുലിയൂര്‍, കവി എം. എസ്. ബാലകൃഷ്ണന്‍ എന്നിവര്‍    ആശംസാപ്രസംഗങ്ങള്‍ നടത്തും.  മാസ്റ്റര്‍ ഡോണ്‍ ബാബു പ്രാര്‍ത്ഥന ചൊല്ലും. കവി പി. എല്‍. ശ്രീധരന്‍ സ്വാഗതവും കവി ശിവന്‍ സുധാലയം നന്ദിയും പറയും.
തുടര്‍ന്ന് അരങ്ങേറുന്ന കാവ്യസന്ധ്യയില്‍  കവിയും നോവലിസ്റ്റും കേരള സര്‍ക്കാരിന്‍റെ സാംസ്‌കാരികോപദേഷ്ടാവുമായ  ടി.പി. രാജീവന്‍,
എം.എം. സചീന്ദ്രന്‍, ഗിരീഷ്‌ പുലിയൂര്‍, പി.എല്‍. ശ്രീധരന്‍, എം.എസ്. ബാലകൃഷ്ണന്‍, മുരളീധരന്‍ കൊല്ലത്ത് എന്നിവര്‍ പങ്കെടുക്കും.
എല്ലാവരേയും ചടങ്ങിലേക്ക് സാദരം ക്ഷണിക്കുന്നു.

Comments are closed.