മലയാളം ഫൗണ്ടേഷന്‍ 2011-ലെ പുരസ്കാരങ്ങള്‍ സാഹിത്യ അക്കാദമി ഹാളില്‍ വെച്ച് ഓഗസ്റ്റ്‌ 19 -നു നടന്ന ചടങ്ങില്‍ വിതരണം ചെയ്തു

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളം ഫൌണ്ടേഷണ്ടെ 2011-ലെ പുരസ്കാരങ്ങള്‍ സാഹിത്യ അക്കാദമി ഹാളില്‍ ഓഗസ്റ്റ്‌ 19 -നു നടന്ന ചടങ്ങില്‍ വെച്ച് വിതരണം ചെയ്തു. ശില്‍പം, പ്രശസ്തിപത്രം എന്നിവയ്ക്ക് പുറമേ സമഗ്രസംഭാവനയ്ക്ക് 15 ,000 രൂപയും ഉല്ലേഖനീയമായ സംഭാവനയ്ക്ക്‌ 5,000 രൂപയും നല്‍കി.

വ്യത്യസ്തമേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച ആറു പേര്‍ക്കാണ് പുരസ്കാരങ്ങള്‍ നല്‍കിയത്. കവിത, നാടകപ്രവര്‍ത്തനം, മാദ്ധ്യമപ്രവര്‍ത്തനം എന്നീ രംഗങ്ങളിലെ സമഗ്രസംഭാവനക്ക് നാണപ്പന്‍ മഞ്ഞപ്രക്കും സാഹിത്യം, പൊതുപ്രവര്‍ത്തനം, സംഘടനാപ്രവര്‍ത്തനം എന്നീ രംഗങ്ങളിലെ സമഗ്രസംഭാവനക്ക് ഗിരിജാവല്ലഭനും പുരസ്കാരങ്ങള്‍ നല്‍കി. പത്രപ്രവര്‍ത്തനത്തിന്നു കാട്ടൂര്‍ മുരളിയ്ക്കും, മറുനാട്ടില്‍ നിന്നുള്ള പുസ്തകപ്രസാധനത്തിന്നു മുണ്ടൂര്‍ രാജനും, ചെറിയപ്രസിദ്ധീകരണം വഴിയുള്ള മാദ്ധ്യമപ്രവര്‍ത്തനത്തിന്നു നവകം പത്രാധിപര്‍ സി.എസ്. പണിക്കര്‍ക്കും, ആദ്യചിത്രത്തിന്നുള്ള സംവിധാനമികവിന് അരവിന്ദന്‍ നെല്ലുവായിക്കും പുരസ്കാരങ്ങള്‍ നല്‍കി.

മാടമ്പ് കുഞ്ഞുക്കുട്ടന്‍ ഗിരിജാവല്ലഭനും, ഇശൈമണി വൈദ്യനാഥഭാഗവതര്‍ നാണപ്പന്‍ മഞ്ഞപ്രക്കും, ഐ.ജി. എസ്. ഗോപിനാഥ് ഐ.പി.എസ്. സി.എസ്. പണിക്കര്‍ക്കും, എം.പി. സുരേന്ദ്രന്‍ കാട്ടൂര്‍ മുരളിക്കും, അഡ്വ. എ.യു. രഘുരാമന്‍പണിക്കര്‍ മുണ്ടൂര്‍ രാജനും, പ്രിയനന്ദന്‍ അരവിന്ദന്‍ നെല്ലുവായിക്കും പുരസ്കാരങ്ങള്‍ നല്‍കി.

മാടമ്പ് കുഞ്ഞുക്കുട്ടന്‍ ഉത്ഘാടനം ചെയ്ത ചടങ്ങില്‍ മദ്ധ്യമേഖല ഐ.ജി. എസ്. ഗോപിനാഥ് മുഖ്യാതിഥിയായിരുന്നു. മാതൃഭൂമി ഡെപ്യൂടി എഡിറ്റര്‍ എം.പി. സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. മലയാളം  ഫൗണ്ടേഷന്‍ അദ്ധ്യക്ഷന്‍ മലയാളഭൂമി ശശിധരന്‍നായര്‍ ചടങ്ങില്‍ അദ്ധ്യക്ഷം വഹിച്ചു.

സംഗീതജ്ഞന്‍ ഇശൈമണി വൈദ്യനാഥഭാഗവതരെ മലയാളം  ഫൗണ്ടേഷന്‍ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പറമ്പില്‍ ജയകുമാര്‍ പൊന്നാടയും നല്‍കിയും, അദ്ധ്യക്ഷന്‍ മലയാളഭൂമി ശശിധരന്‍നായര്‍ പ്രശസ്തിപത്രവും ദക്ഷിണയും നല്‍കി ആദരിച്ചു. അമൃത സൂപ്പര്‍ ഡാന്‍സര്‍ പരിപാടിയില്‍ വിജയം കൈവരിച്ച ഋഥിമ ജിത്സുവിനെഎം.ആര്‍. ബി.യുടെ മകള്‍ തങ്കമണി (എ.ഐ.ആര്‍) ))) സ്മൃതിചിന്ഹം നല്‍കി അനുമോദിച്ചു. ചലച്ചിത്രതാരം കൃപ കവിതതുളുമ്പുന്ന ശുദ്ധമലയാളത്തില്‍ മനോഹരമായി പരിപാടി അവതരിപ്പിച്ചു. ചടങ്ങിന്ടെ തിലകക്കുറിയായിരുന്നു കൃപ.

മാതൃഭൂമി ഡെപ്യൂടി എഡിറ്റര്‍ എം.പി. സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. പറമ്പില്‍ ജയകുമാറിന്ടെ പ്രസംഗം മാടമ്പ് കുഞ്ഞുകുട്ടന്ടെയും, മദ്ധ്യമേഖല ഐ.ജി. എസ്. ഗോപിനാഥ്ന്റെയും ഉജ്ജ്വലമായ പ്രസംഗങ്ങളുടെ മുഖ്യവിഷയത്തിലേക്ക് വഴിമാരുന്നിടുവാന്‍ കാരണമായി.

ചിത്രകാരന്‍ ഗായത്രിയുടെ വിശദമായ സ്വാഗതപ്രസംഗം ചടങ്ങിന്ടെ ആകര്‍ഷണമായിരുന്നു. പുരസ്കാരജേതാക്കളായ നാണപ്പന്‍ മഞ്ഞപ്ര, ഗിരിജാവല്ലഭന്‍, സി.എസ്. പണിക്കര്‍, മുണ്ടൂര്‍ രാജന്‍, അരവിന്ദന്‍ നെല്ലുവായി എന്നിവര്‍ പുരസ്കാരലബ്ധിയില്‍ സന്തോഷം പ്രകടിപ്പിച്ചു സംസാരിക്കുകയുണ്ടായി. ഗോപിനാഥ് തട്ടേക്കാടന്‍ ആശംസാപ്രസംഗം നടത്തി. ശശികുമാരിന്ടെ നന്ദിപ്രസംഗത്തിന് മുന്‍പായി മലയാളം  ഫൗണ്ടേഷന്‍ അദ്ധ്യക്ഷന്‍ മലയാളഭൂമി ശശിധരന്‍നായര്‍ കൃപയ്ക്ക് ഉപഹാരം നല്‍കി.

Comments are closed.