മലയാളം ഫൗണ്ടേഷന്‍ പുരസ്‌കാരങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിതരണം ചെയ്തു

Featured

മുംബൈ: മഹാരാഷ്ട്രയിലും കേരളത്തിലും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഭാഷ, കല, സാഹിത്യം, വിദ്യാഭ്യാസം, പരിസ്ഥിതി, സംസ്കാരം, സിനിമ എന്നിവയുടെ ഉന്നമനത്തിനായി ക്രിയാത്മക പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിക്കുകയും ചെയ്യുന്ന മലയാളം ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച  ഒന്‍പതു പേര്‍ക്കുള്ള  2013-ലെ പുരസ്കാരങ്ങള്‍ തിരുവനന്തപുരത്തെ കനകക്കുന്ന് കൊട്ടാരത്തില്‍ വെച്ച് ഫെബ്രുവരി 26-ന് വൈകിട്ട് നടന്ന ചടങ്ങില്‍  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിതരണം ചെയ്തു. 
 
തിരുവനതപുരത്തു വെച്ചു നടത്തുന്ന ആദ്യത്തെ ചടങ്ങാണ് ഇതെന്നും ജസ്റ്റിസ്‌ വി.ആര്‍. കൃഷ്ണയ്യര്‍, ഇശൈമണി തൃശൂര്‍ ആര്‍  വൈദ്യനാഥ ഭാഗവതര്‍ തുടങ്ങിയ ഒന്‍പതു പ്രഗത്ഭമതികള്‍ക്കു പുരസ്കാരം നല്‍കാന്‍ കഴിയുന്നത്‌  ഭാഗ്യമാണെന്നും ഈ പുരസ്കാര ങ്ങള്‍ക്കായി വ്യത്യസ്ത കര്‍മമേഖലകളില്‍  വ്യാപരിക്കുന്ന    ഒന്‍പതു  രത്നങ്ങളെയാണ് തിരഞ്ഞെടുത്തതെന്നും അതിലൂടെ   മലയാളം ഫൗണ്ടേഷനും അതിന്‍റെ പ്രവര്‍ത്തകരും പുരസ്കൃതരാകുകയാണെന്നും അതില്‍ കൃതാര്‍ത്ഥത യുണ്ടെന്നും  അദ്ധ്യക്ഷന്‍ മലയാളഭൂമി ശശിധരന്‍നായര്‍ സ്വാഗതപ്രസംഗ ത്തില്‍ ചൂണ്ടിക്കാട്ടി.
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളം ഫൗണ്ടേഷന്‍ എന്ന ജീവകാരുണ്യ കലാസാംസ്കാരിക സംഘടന ചെയ്യുന്ന പ്രവർത്തന ങ്ങള്‍  മഹത്തരമാണെന്നു കനകക്കുന്നു കൊട്ടാരത്തിലെ ഹാളിലെ നിറഞ്ഞ സദസ്സിനെ സാക്ഷിനിറുത്തി ചടങ്ങുകള്‍ ഉല്‍ഘാടനം ചെയ്തു കൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. “മഹാരാഷ്ട്രയില്‍ നിന്നു വന്ന് കേരളത്തിന്റെ തലസ്ഥാനത്ത് കനകക്കുന്നു കൊട്ടാരത്തില്‍ വെച്ച് കലാസാംസ്കാരിക രംഗത്തെയും  പൊതുരംഗത്തെയും ധൈഷണികരംഗ ത്തെയും  ഇത്രയേറെ സദസ്യരെ  പങ്കെടുപ്പിച്ചു കൊണ്ട് ഇത്ര നല്ല രീതി യില്‍ പുരസ്‌കാരം നല്കുന്ന ചടങ്ങ് സംഘടിപ്പിച്ചതില്‍  മലയാളം ഫൗണ്ടേഷന്‍ അദ്ധ്യക്ഷന്‍ മലയാളഭൂമി ശശിധരന്‍നായരേയും ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പറമ്പില്‍ ജയകുമാറിനേയും മറ്റു പ്രവര്‍ത്തകരേയും ഞാന്‍ അഭിനന്ദിക്കുന്നു. മലയാളികള്‍ മറ്റുള്ളവരെ,  പ്രത്യേകിച്ച് മറ്റു മലയാളികളെ, അഭിനന്ദിക്കാനും അംഗീകരിക്കാനും മടി കാണിക്കുന്ന വരാണ്. എന്നിരിക്കെ  ഈ ചടങ്ങ് സംഘടിപ്പിച്ച് വിവിധ മേഖലക ളില്‍ പ്രാഗത്ഭ്യം തെളിയിച്ച  ഒന്‍പതു പേര്‍ക്ക്  മലയാളം ഫൗണ്ടേഷന്‍ പുരസ്കാരങ്ങള്‍ നല്കുന്നത് വളരെ നല്ല കാര്യമാണ്. മേലിലും ശ്രദ്ധേയമായ പല നല്ല കാര്യങ്ങളും ചെയ്യാന്‍  മലയാളം ഫൗണ്ടേഷന് കഴിയട്ടെ എന്നാശംസിക്കുന്നു.”
പുരസ്‌കാരത്തിന് അര്‍ഹരായ എല്ലാവരെക്കുറിച്ചും, പ്രത്യേകിച്ച്  നേരിട്ട് അറിയാവുന്ന  പ്രൊ. പി.കെ.  രവീന്ദ്രനാഥ്, ജസ്റ്റിസ്‌ കൃഷ്ണയ്യര്‍, വി.ജി. നായര്‍ എന്നിവരെക്കുറിച്ചും അവരുടെ സേവനങ്ങളേയും പ്രവര്‍ത്തന ങ്ങളേയും പ്രകീര്‍ത്തിച്ചുകൊണ്ടും മുഖ്യമന്ത്രി  സംസാരിക്കുകയുണ്ടായി.  .
മലയാളരത്നം, സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം, ഉല്ലേഖനീയമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്‌കാരം എന്നീ മൂന്നു വിഭാഗങ്ങളി ലായി   ഒന്‍പതു പുരസ്കാരങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിതരണം ചെയ്തു. മലയാളരത്നം ഒഴികെ എല്ലാ വിഭാഗത്തിലെ പുരസ്കാരങ്ങള്‍ക്കും ഫലകവും കാഷ് ചെക്കും നല്‍കി. മലയാളരത്നം സ്വര്‍ണമെഡലും ഫലകവും അടങ്ങുന്നതായിരുന്നു.

പ്രൊഫ. പി.കെ. രവീന്ദ്രനാഥ് (മരണാനന്തരം), ജസ്റ്റിസ്‌ വി.ആര്‍. കൃഷ്ണയ്യര്‍, വ്യവസായപ്രമുഖന്‍ വി.ജി. നായര്‍ എന്നിവര്‍ക്കുള്ള  മലയാളരത്നം പുരസ്കാരങ്ങള്‍ അവര്‍ക്കുവേണ്ടി എറ്റു  വാങ്ങി.    പ്രശസ്ത സാഹിത്യകാരനും മുംബൈയിലെ മലയാളം മിഷന്‍റെ  അദ്ധ്യക്ഷനുമായ ബാലകൃഷ്ണന്‍ മലയാളം ഫൗണ്ടേഷന്‍റെ സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം പത്നീസമേതം വന്ന് മുഖ്യമന്ത്രി ഉമ്മന്‍  ചാണ്ടി യില്‍ നിന്ന് എറ്റു വാങ്ങി.  മലയാളം ഫൗണ്ടേഷന്‍ പുരസ്കാരം കേരളത്തില്‍ വെച്ച് ഏറ്റുവാങ്ങാന്‍ കഴിഞ്ഞ തന്‍റെ ജീവിതത്തിലെ  ആദ്യത്തെ പുരസ്കാരമാണെന്ന്  ബാലകൃഷ്ണന്‍   മറുപടിപ്രസംഗത്തില്‍ പറഞ്ഞു.
കര്‍ണാടകസംഗീതത്തിലെ സമഗ്രസംഭാവനക്ക് ഇശൈമണി തൃശൂര്‍ ആര്‍ വൈദ്യനാഥഭാഗവതര്‍ക്കുള്ള പുരസ്‌കാരം 89 വയസ്സുള്ള  ഭാഗവതര്‍ക്ക് ദീര്‍ഘയാത്ര പ്രയാസമായതിനാല്‍ അദ്ദേഹത്തിനു വേണ്ടി കവിയും സാഹിത്യകാരനുമായ നാണപ്പന്‍ മഞ്ഞപ്ര ഏറ്റു വാങ്ങി. പിന്നീട് അദ്ദേഹം ഭാഗവതരുടെ തൃശൂര്‍ പൂങ്കുന്നത്തെ വീട്ടില്‍ പോയി പുരസ്‌കാരം നല്‍കും. സമഗ്രസംഭാവനക്കുള്ള മലയാളം ഫൗണ്ടേഷന്‍റെ  2011-ലെ പരസ്കാരം നാണപ്പന്‍ മഞ്ഞപ്ര തൃശൂരെ സാഹിത്യ അക്കാദമി ഹാളില്‍ വെച്ച്  ഇശൈമണി തൃശൂര്‍ ആര്‍ വൈദ്യനാഥഭാഗവതരില്‍ നിന്നായിരുന്നു അന്ന് നമസ്കരിച്ചുകൊണ്ട്   ഏറ്റു വാങ്ങിയത്.
ശസ്ത്രക്രിയക്ക്  ശേഷം വിശ്രമിക്കുന്ന ഭര്‍ത്താവിന്‍റെ അടുത്ത് നിന്ന് മാറി നില്ക്കാന്‍ നിവൃത്തിയില്ലാത്തതിനാല്‍   സമഗ്രസംഭാവനക്കുള്ള പുരസ്കാരം  നേരിട്ട് ഏറ്റുവാങ്ങാൻ ലീല സര്‍ക്കാരിനും സാധിച്ചില്ല. ലീല സര്‍ക്കാരിനു വേണ്ടി  പൂജപ്പുര സിഎംജി ഹൈസ്കൂളിലെ മുന്‍ മലയാളം അദ്ധ്യാപിക ഇന്ദിര എസ്. നായര്‍  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ നിന്ന് പുരസ്കാരം ഏറ്റു വാങ്ങി.  നമ്മുടെ സ്വന്തം വാനമ്പാടി കെ.എസ്. ചിത്രയുടെ അമ്മ കെ.എം. ശാന്തകുമാരി ടീച്ചര്‍    ഹെഡ് മിസ്ട്രസ്സായി സിഎംജി ഹൈസ്കൂളിലാണ്  ജോലി ചെയ്തിരുന്നത്. ഇന്ദിരാമ്മ ടീച്ചര്‍ എന്നറിയപ്പെടുന്ന ഇന്ദിര എസ്. നായരും കെ.എം. ശാന്തകുമാരി ടീച്ചറും സഹപ്രവര്‍ത്തകരായിരുന്നു.
സാമൂഹ്യസേവന ജീവകാരുണ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സമഗ്രസംഭാവനയ്ക്ക്‌ കേരളത്തിലെ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റിന്‍റെ  സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ   കെ.എന്‍. ആനന്ദകുമാര്‍ പുരസ്കാരം ഏറ്റു വാങ്ങി.   അദ്ദേഹത്തിന്‍റെ ഹ്രസ്വമായ മറുപടി പ്രസംഗം ശ്രദ്ധേയമായി.    
ചെറിയ പ്രസിദ്ധീകരണം വഴിയുള്ള   മാദ്ധ്യമപ്രവര്‍ത്തനത്തിന്   നിലയ്ക്കലേത്തു രവീന്ദ്രന്‍നായരും ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വെബ്‌ ഡിസൈനര്‍എന്ന ബഹുമതി നേടി വിവരസാങ്കേതിക രംഗത്ത്‌ നേട്ടങ്ങള്‍ കൈവരിച്ചതിന് ശ്രീലക്ഷ്മി സുരേഷും    ഉല്ലേഖനീയമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ഏറ്റു വാങ്ങി. മാതാപിതാ ക്കള്‍ക്കൊപ്പമെത്തിയാണ്  ശ്രീലക്ഷ്മി  മുഖ്യമന്ത്രിയില്‍ നിന്ന് പുരസ്‌കാരം ഏറ്റു വാങ്ങിയത്.
ഏറ്റവും ആദ്യം മറുപടി പ്രസംഗം നടത്തിയത് ശ്രീലക്ഷ്മി സുരേഷായി രുന്നു.  വേദിയില്‍ ഇരുന്നിരുന്ന ഏറ്റവും പ്രായം കുറഞ്ഞ  ശ്രീലക്ഷ്മി സുരേഷിന്‍റെ പ്രസംഗം സരളവും ലളിതവും  ആയിരുന്നു.
സദസ്യര്‍  ഒന്നടങ്കം പ്രശംസിച്ചതായിരുന്നു  നിലയ്ക്കലേത്തു രവീന്ദ്രന്‍ നായരുടെ പ്രസംഗം. “ഇന്ന് എന്‍റെ ജീവിതത്തിലെ അവിസ്മരണീയമായ ദിനമാണ്.  ശുദ്ധമലയാളം പ്രചരിപ്പിക്കുന്നതില്‍ അഗ്രഗണ്യനാണ് പ്രൊഫ. പന്മന രാമചന്ദ്രന്‍നായര്‍. അദ്ദേഹം എന്‍റെ ഗുരുനാഥനാണ്. നേരിട്ട് അദ്ദേഹത്തിന്‍റെ ശിഷ്യനാകാന്‍ എനിയ്ക്കു ഭാഗ്യം ലഭിച്ചിട്ടില്ല. എങ്കിലും അദ്ദേഹത്തിന്‍റെ  ഗ്രന്ഥങ്ങളിലൂടെയും അദ്ദേഹവുമായുള്ള  എഴുത്തു കുത്തുകളിലൂടെയും ഫോണിലൂടെയും മറ്റുമുള്ള ആശയവിനിമയ ങ്ങളിലൂടെയും  ഉപദേശങ്ങളിലൂടെയും കഴിഞ്ഞ 16 വര്‍ഷങ്ങളായി അദ്ദേഹവുമായി ബന്ധം പുലര്‍ത്തുന്നതിലൂടെ എകലവ്യനെപ്പൊലെ ഞാന്‍ അദ്ദേഹത്തിന്‍റെ ശിഷ്യനും അദ്ദേഹം എന്‍റെ ഗുരുനാഥനുമാണ്. അദ്ദേഹത്തിന്‍റെ മുന്‍പില്‍ ഒരു സദസ്സില്‍ വെച്ച്   രണ്ടു വാക്ക് മലയാ ളത്തില്‍ സംസാരിക്കാന്‍ കഴിയുക എന്നത് മറ്റൊരു പുരസ്കാരമായി ഞാന്‍ കരുതുന്നു. അതുകൊണ്ട് ഇന്ന് എനിക്ക് രണ്ടു പുരസ്കാരങ്ങ ളാണ്  ലഭിച്ചത്. അദ്ദേഹത്തിന്‍റെയും അദ്ദേഹത്തെപ്പോലെ ഞാന്‍ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന കെ. രാമന്‍പിള്ള സാര്‍ തുടങ്ങിയവരുടെയും  സാന്നിദ്ധ്യത്തില്‍ ഈ പുരസ്കാരം ബഹുമാനപ്പെട്ട മുഖ്യമന്ത്രിയില്‍ നിന്ന്  ഏറ്റുവാങ്ങാന്‍   കഴിഞ്ഞത് ഭാഗ്യമാണ്.  മലയാളനാട്ടില്‍ നിന്ന് 2000 നാഴിക അകലെ മലയാളം സംസാരിക്കാത്തവരുടെ ഇടയില്‍  ഇരുന്ന്  ന്‍റെ പ്രിയപ്പെട്ട മലയാളത്തിനു വേണ്ടി പ്രമദം എന്ന മാസികയിലൂടെ  നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കും എന്‍റെ സാഹിത്യസാംസ്കാരിക പ്രവര്‍ത്തന
ങ്ങള്‍ക്കുമുള്ള അംഗീകാരവും പ്രോത്സാഹനവുമായി മലയാളം ഫൗണ്ടേഷന്‍റെ ഈ  പുരസ്കാരത്തെ കാണുന്നു. അതിന്   മലയാളം ഫൗണ്ടേഷന്‍റെ  എല്ലാ പ്രവര്‍ത്തകരോടും എനിക്കുള്ള സ്നേഹവും നന്ദിയും അറിയിക്കുന്നു.”
നല്ല  പ്രഭാഷണശൈലി സ്വായത്തമാക്കിയിട്ടുള്ള നിലയ്ക്കലേത്തു രവീന്ദ്രന്‍നായരുടെ പ്രസംഗത്തെ   പ്രൊഫ.  പന്മന രാമചന്ദ്രന്‍നായരും, കെ. രാമന്‍പിള്ളയും, പ്രോഫ. പറമ്പില്‍ ജയകുമാറും മലയാളഭൂമി ശശിധരന്‍നായരും പ്രത്യേകം അഭിനന്ദിച്ചു.
ജസ്റ്റീസ് എന്‍ കൃഷ്ണന്‍നായര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രൊഫ.  പന്മന രാമചന്ദ്രന്‍നായര്‍ മുഖ്യപ്രഭാഷണവും, മുന്‍ ബിജെപി സംസ്ഥാന പ്രസിഡന്റും വാഗ്മിയുമായ കെ. രാമന്‍പിള്ള ആശംസാപ്രസംഗവും നിര്‍വഹിച്ചു.
മലയാളം ഫൗണ്ടേഷന്‍ ഉപാദ്ധ്യക്ഷന്‍ പ്രൊ. പറമ്പില്‍ ജയകുമാര്‍ ആമുഖപ്രഭാഷണം  നടത്തി. ആമുഖപ്രഭാഷണത്തില്‍  മലയാളം ഫൗണ്ടേഷ
ന്‍റെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ചും മലയാളഭാഷയുടെ ഇന്നത്തെ അവസ്ഥയെ ക്കുറിച്ചും   ഭാഷയുടെ സംരക്ഷണത്തിനും പരിപോഷണത്തിനും   വേണ്ടി മലയാളം ഫൗണ്ടേഷന്‍ നിലകൊള്ളുന്നതിനെപ്പറ്റിയും   കലാസംസ്കാരിക രംഗത്തും ജീവകാരുണ്യരംഗത്തും  നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും  അദ്ദേഹം പ്രതിപാദിച്ചു. കേരള സര്‍ക്കാരോ മലയാള സിനിമ സംഘടനകളോ ആഘോഷിക്കാത്ത മലയാളം ശബ്ദസിനിമയുടെ പ്ലാറ്റിനം ജൂബിലി ഇദംപ്രഥമമായി മലയാളം ഫൗണ്ടേഷന്‍ 2013 ഡിസംബര്‍ 8-ന് മുംബൈയില്‍ വിപുലമായി ആഘോഷിച്ച കാര്യവും പ്രൊ. പറമ്പില്‍ ജയകുമാര്‍ പ്രത്യേകം ചൂണ്ടിക്കാട്ടി.

മലയാളം ഫൗണ്ടേഷന്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

Featured

പി.കെ. രവീന്ദ്രനാഥിനും (മരണാനന്തരം),   വി.ആര്‍. കൃഷ്ണയ്യര്‍ക്കും, വി.ജി. നായര്‍ക്കും മലയാളരത്നം; കെ.രാഘവന്‍ മാസ്റ്റര്‍ (മരണാനന്തരം), എം.ടി, മധു, അടൂര്‍ ഗോപാലകൃഷ്ണന്‍, ശ്രീകുമാരന്‍തമ്പി, ടി.ഇ. വാസുദേവന്‍, നെടുമുടി വേണു, മാടമ്പ് കുഞ്ഞുകുട്ടന്‍, പി.കെ. നായര്‍, വിദ്യാധരന്‍ മാസ്റ്റര്‍ എന്നിവര്‍ക്ക് ചലച്ചിത്രരത്നം; കവിയൂര്‍  പൊന്നമ്മ, കെപിഎസി ലളിത, നന്ദകിഷോര്‍ടി.ആര്‍. ഓമന, വത്സല മേനോന്‍, ക്യാപ്റ്റന്‍ രാജു, സജിത മഠത്തില്‍ എന്നിവര്‍ക്ക് ചലച്ചിത്രസപര്യ പുരസ്കാരങ്ങള്‍          

മുംബൈ: മഹാരാഷ്ട്രയിലും കേരളത്തിലും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഭാഷ, കല, സാഹിത്യം, വിദ്യാഭ്യാസം, പരിസ്ഥിതി, സംസ്കാരം, സിനിമ എന്നിവയുടെ ഉന്നമനത്തിനായി ക്രിയാത്മകപ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിക്കുകയും  ചെയ്യുന്ന മലയാളം ഫൗണ്ടേഷന്‍കേരളപ്പിറവിദിനത്തില്‍ തിരുവനന്തപുരത്തു നടത്തിയ പത്രസമ്മേളനത്തില്‍ 2013-ലെ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുകയുണ്ടായി. ഒന്‍പതു വാര്‍ഷികപുരസ്കാരങ്ങള്‍ക്ക് പുറമേ ഡിസംബര്‍ 8-നു മലയാളം ഫൗണ്ടേഷന്‍  മുംബൈയില്‍ സംഘടിപ്പിക്കുന്ന മലയാളസിനിമയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള 18 പ്രത്യേക ചലച്ചിത്രപുരസ്കാരങ്ങളും ഇക്കൂട്ടത്തിലുണ്ടെന്നു പുരസ്കാരസമിതി അദ്ധ്യക്ഷന്‍ പ്രൊ. പറമ്പില്‍  ജയകുമാര്‍ പ്രസ്താവിച്ചു.   

പത്രപ്രവര്‍ത്തനം, പരിഭാഷ, ഗവേഷണം, സാഹിത്യം, ഗ്രന്ഥരചന, അദ്ധ്യാപനം  തുടങ്ങിയ വിഭിന്ന മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള  മരണാനന്തരബഹുമതിയായി മലയാളം ഫൗണ്ടേഷന്‍റെ സര്‍വോത്തര പുരസ്കാരമായ പ്രഥമ മലയാളരത്നം പുരസ്കാരത്തിന് പ്രൊ. പി.കെ. രവീന്ദ്രനാഥിനെ തിരഞ്ഞെടുത്തു. കൂടാതെ ജസ്റ്റീസ്  വി.ആര്‍. കൃഷ്ണയ്യരേയും  വ്യവസായപ്രമുഖന്‍ വി.ജി. നായരേയും മലയാളരത്നം പുരസ്കാരങ്ങള്‍ക്കായി തിരഞ്ഞെടുത്തു. .

നിയമരംഗത്തെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍, മനുഷ്യാവകാശസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി എഴുത്ത്, പ്രഭാഷണം, അഭിമുഖം എന്നിവയിലൂടെയുള്ള ശക്തമായ ഇടപെടലുകളും പോരാട്ടങ്ങളും, ഗ്രന്ഥരചന എന്നിവക്കെല്ലാമുള്ള ബഹുമതി എന്ന നിലയിലാണ് ഇന്നു ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം ചെന്ന സുപ്രീംകോടതി മുന്‍ജഡ്ജിയായ  വി.ആര്‍. കൃഷ്ണയ്യര്‍ക്കു ഈ പുരസ്കാരം നല്‍കുന്നതെന്ന് പുരസ്കാരനിര്‍ണയ സമിതി വിലയിരുത്തി. അദ്ദേഹത്തിനുള്ള 97-ആം ജന്മദിനസമ്മാനം കൂടിയാണ് ഈ പുരസ്‌കാരപ്രഖ്യാപനമെന്ന് പുരസ്കാരസമിതി അംഗം ഗിരിജാവല്ലഭന്‍ പറഞ്ഞു.   

സാധാരണ തൊഴിലാളിയില്‍ നിന്ന് സത്യസന്ധതകൊണ്ടും ഇച്ഛാശക്തികൊണ്ടും കഠിനാദ്ധ്വാനം കൊണ്ടും കോടികളുടെ വ്യവസായസാമ്രാജ്യം കെട്ടിപ്പടുത്ത വി.ജി.എന്‍. ജ്വല്ലറിയുടെയും അനുബന്ധസ്ഥാപനങ്ങളുടെയും ഉടമയായ വി.ജി. നായരുടെ ജീവിതകഥയും മാനുഷികനന്മയിലൂന്നിയുള്ള പ്രവര്‍ത്തനരീതികളും സമീപനങ്ങളും ഓരോ മലയാളിയും ശ്രദ്ധിക്കേണ്ടതും സസൂക്ഷ്മം വിലയിരുത്തേണ്ടതുമാണ്. 

ഇവരുടെ ബഹുമുഖപ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്ക് പ്രചോദനവും വിജയപാതയിലേക്കുള്ള ചൂണ്ടുപലകയും ആകട്ടെ എന്ന സദുദ്ദേശത്തോടെയാണ് ആദ്യമായി മലയാളരത്നം പുരസ്‌കാരങ്ങള്‍ നല്കുന്നതെന്നു മലയാളം ഫൗണ്ടേഷന്‍ അദ്ധ്യക്ഷന്‍ മലയാളഭൂമി ശശിധരന്‍നായര്‍ ചൂണ്ടിക്കാട്ടി.  

സാഹിത്യരംഗത്തെ സമഗ്രസംഭാവനക്ക് ബാലകൃഷ്ണനും, സാഹിത്യപരിഭാഷ, സാഹിത്യപ്രവര്‍ത്തനം, ബംഗാളി-മലയാളം നിഘണ്ടു രചന എന്നീ മേഖലകളിലെ സമഗ്രസംഭാവനക്ക് ലീല സര്‍ക്കാരിനും, കര്‍ണാടകസംഗീതരംഗത്തെ സമഗ്രസംഭാവനക്ക് ഇശൈമണി തൃശൂര്‍ വൈദ്യനാഥഭാഗവതര്‍ക്കും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള സമഗ്രസംഭാവനക്ക് തിരുവനന്തപുരത്തെ സായിഗ്രാമത്തിന്‍റെ സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ കെ.എന്‍. ആനന്ദകുമാറിനുമാണ് പുരസ്കാരങ്ങള്‍. ഉല്ലേഖനീയമായ പ്രവര്‍ത്തനങ്ങള്‍ക്ക് നിലയ്ക്കലേത്തു രവീന്ദ്രന്‍നായരും ശ്രീലക്ഷ്മി സുരേഷും പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായി. ചെറിയ പ്രസിദ്ധീകരണം വഴി  മാധ്യമപ്രവര്‍ത്തനം നിര്‍വഹിക്കുന്ന  വ്യത്യസ്തനായ വ്യക്തിയാണ് ഭിലായില്‍ നിന്ന് കഴിഞ്ഞ 16 വര്‍ഷങ്ങളായി  പ്രസിദ്ധീകരിക്കുന്ന പ്രമദം മാസികയുടെ പത്രാധിപര്‍  നിലയ്ക്കലേത്തു രവീന്ദ്രന്‍നായര്‍. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടിയായ വെബ്‌ ഡിസൈനര്‍ എന്ന നേട്ടവും വിവരസാങ്കേതിക രംഗത്ത്‌ മറ്റനേകം നേട്ടങ്ങളും കൈവരിച്ച് 100-ലധികം വെബ്‌ സൈറ്റുകള്‍ ഡിസൈന്‍ ചെയ്ത് ലോകശ്രദ്ധ നേടിയ ശ്രീലക്ഷ്മി സുരേഷിനുള്ള അംഗീകാരമായാണ് മലയാളം ഫൗണ്ടേഷന്‍ പുരസ്കാരം നല്‍കുന്നത്.   

സ്വര്‍ണമെഡലും ഫലകവും അടങ്ങുന്നതാണ് മലയാളം ഫൗണ്ടേഷന്‍റെ സര്‍വോത്തര പുരസ്കാരമായ മലയാളരത്നം. ട്രോഫി, ഫലകം, കാഷ് എന്നിവ അടങ്ങുന്നതാണ് സമഗ്രസംഭാവനക്കും ഉല്ലേഖനീയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്കാരങ്ങള്‍.  പ്രൊ. പറമ്പില്‍ ജയകുമാര്‍ അദ്ധ്യക്ഷനും സാഹിത്യകാരന്‍ ഗിരിജാവല്ലഭന്‍, എന്‍. രാജശേഖരന്‍നായര്‍, മലയാളഭൂമി ശശിധരന്‍നായര്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റിയാണ് പുരസ്കാരജേതാക്കളെ തിരഞ്ഞെടുത്തത്.           

75 വര്‍ഷം പൂര്‍ത്തിയാക്കിയ  മലയാളസിനിമയ്ക്കു ഗണ്യമായ സംഭാവനകള്‍ നല്കിയ ബഹുമുഖപ്രതിഭകളായ പതിനൊന്നു പേരെയാണ് ചലച്ചിത്രരത്നം പുരസ്കാരത്തിനു തിരഞ്ഞെടുത്തത്. ഈയിടെ അന്തരിച്ച സംഗീതസംവിധായകന്‍ കെ. രാഘവന്‍ മാസ്റ്റര്‍ക്ക് മരണാനന്തരബഹുമതിയായാണ് ചലച്ചിത്രരത്നം പുരസ്‌കാരം നല്‍കുന്നത്. 97 വയസ്സായ മലയാള ചലച്ചിത്രതറവാട്ടിലെ കാരണവര്‍ ടി.ഇ. വാസുദേവന്‍, എം.ടി. വാസുദേവന്‍നായര്‍, മധു, അടൂര്‍ ഗോപാലകൃഷ്ണന്‍, ശ്രീകുമാരന്‍തമ്പി, നെടുമുടി വേണു, മാടമ്പ് കുഞ്ഞുകുട്ടന്‍, ഗുഡ്നൈറ്റ്‌ മോഹന്‍, പി.കെ.നായര്‍, വിദ്യാധരന്‍മാസ്റ്റര്‍ എന്നിവരാണ്‌ ചലച്ചിത്രരത്നം പുരസ്‌കാരത്തിന്നായി തിരഞ്ഞെടുക്കപ്പെട്ട മറ്റു ജേതാക്കള്‍. ചലച്ചിത്രസപര്യ പുരസ്കാരത്തിന്നായി  കവിയൂര്‍ പൊന്നമ്മ, കെ.പി.എ.സി. ലളിത, വത്സല മേനോന്‍, സജിത മഠത്തില്‍, നന്ദകിഷോര്‍, ടി.ആര്‍. ഓമന, ക്യാപ്റ്റന്‍ രാജു എന്നിവരേയും തിരഞ്ഞെടുത്തു. പ്രൊ. പറമ്പില്‍ ജയകുമാര്‍ അദ്ധ്യക്ഷനും സുഭാഷ്‌മേനോന്‍, ഗിരിജാവല്ലഭന്‍, മലയാളഭൂമി ശശിധരന്‍നായര്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് ചലച്ചിത്രരത്നം, ചലച്ചിത്രസപര്യ പുരസ്കാരജേതാക്കളെ തിരഞ്ഞെടുത്തത്.            

സ്വര്‍ണമെഡലും ഫലകവും അടങ്ങുന്നതാണ് ചലച്ചിത്രരത്നം, ചലച്ചിത്രസപര്യ പുരസ്കാരങ്ങള്‍. ഇദംപ്രഥമമായാണ് വ്യത്യസ്തമണ്ഡലങ്ങളില്‍ പ്രവര്‍ത്തനവിജയം കൈവരിച്ച ഇത്രയധികം പേര്‍ക്ക് ഒരുമിച്ച് ഒരു സന്നദ്ധസംഘടന പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്നതെന്ന് പുരസ്കാരസമിതി അംഗവും കഴിഞ്ഞ വര്‍ഷത്തെ പുരസ്കാരനിര്‍ണയസമിതി അദ്ധ്യക്ഷനുമായിരുന്ന എന്‍. രാജശേഖരന്‍നായര്‍ പറഞ്ഞു.

മലയാളം ഫൗണ്ടേഷന്‍ മുംബൈയില്‍ ഡിസംബര്‍ 8-നു വിപുലമായി സംഘടിപ്പിക്കുന്ന മലയാള സിനിമയുടെ പ്ലാറ്റിനം ജൂബിലി ആഘോഷച്ചടങ്ങില്‍ മലയാളം-ഹിന്ദി ചലച്ചിത്രരംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യത്തില്‍  ചലച്ചിത്രപുരസ്കാരങ്ങള്‍ നല്‍കും.  അതോടൊപ്പം വ്യത്യസ്തമേഖലകളില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച പ്രമുഖരെ ആദരിക്കും.

മലയാളം ഫൗണ്ടേഷന്‍റെ  വാര്‍ഷികപുരസ്കാരങ്ങള്‍ 2014 ഫെബ്രുവരി അവസാനം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി വിതരണം ചെയ്യും

Malayalam Foundation Awards 2013 Announced

Featured

P.K Ravindranath, Former Supreme Court judge  V.R. Krishna Iyer, V.G. Nair have been nominated for Malayalaratnam; M.T., Madhu, Adoor, Sreekumaran Thampi, Nedumudi, Madanbu are among 11 Chalachitraratnam awardees while Kaviyoor Ponnamma, KPAC Lalitha, Sajitha Madathil, Nandakishor, T.R. Omana are among Chalachitrasaparya awardees 

Thiruvananthapuram:  Malayalam Foundation, a public trust engaged in charitable work in Maharashtra and Kerala and which promotes Malayalam language, literature, art, education and cinema has announced 2013 awards in different categories. The chairperson of the awards committee, Prof. Parampil Jayakumar stated that this year, in addition to the annual awards, there would be 18 special awards in connection with the Platinum Jubilee Celebrations of Malayalam Cinema by Malayalam Foundation, which is scheduled to be held on the 8th of December, 2013 at Mumbai.

Late Prof. P.K Ravindranath, who had excelled in several fields such as journalism, literary translation, research, literature and, teaching was nominated for the very first highest award of Malayalaratnam. Former Supreme Court judge V.R. Krishna Iyer and businessperson V.G. Nair were the others selected for the same honour.  The former Supreme Court judge, popularly known as Justice V.R Krishna Iyer, who through his judgements, writings speeches and interviews has rendered immense service in the field of justice and fight for human rights.  He is the originator of land reforms act in Kerala,  author of  105 plus books and one of the oldest judges in India. The highest award instituted by Malayalam Foundation is a fitting tribute to him on his 97th birthday, said Girijavallabhan, a member of the award selection committee.

The spectacular story of V.G Nair’s life that rose from a hotel employee, by dint of hard work, honesty and sheer will power, to head a business conglomerate should serve as an inspiration to all.

Sasidharan Nair, Chairman of Malayalam Foundation pointed out that the very idea of instituting such awards and honouring such personalities was to show the way to others.

Out of six other awards in different categories, four went for lifetime achievement and two went for outstanding contributions.  The lifetime achievement awardees include veteran writer  Balakrishnan in literature,  veteran Carnatic vocalist Isaimani Thrissur R. Vaidyanatha Bhagavathar for Carnatic music, Leela Sarkar for literary translation, literary activities and Bengali – Malayalam dictionary making, and  K.N. Anandakumar, founder and executive director of  Saigramam, Thiruvananthapuram, for his  wonderful efforts in establishing and running the charitable organization Saigramam and outstanding contribution in social service.

The awards for outstanding contribution were marked to Nilekalathu Ravindran Nair for media activism through small publication and youngest achiever Sreelakshmi Suresh for youngest web designer girl in the world was selected. Nilakalethu Ravindran Nair through his Pramadam, a monthly Malayalam magazine from Bhilai edited, owned and published by Nilakaleth Ravidran Nair without a break for the last 16 years.  He is author of four books. Sreelakshmi designed more than 100 websites and she is the only member of the Association of American Webmasters, ever, under the age of 18.

The highest award Malayalaratnam consists of a gold medal and a plaque.  A cash award and a trophy will be presented to those chosen for lifetime achievement and remarkable contribution award.

The award winners were selected by a committee consists of Prof. Parampil Jayakumar as Chairman and Girijavallabhan, N. Rajasekharan Nair and Malayalabhumi Sasidharan Nair as members.

For the Chalachitraratnam award, 11 names were selected from those who had rendered laudable service to Malayalam cinema, which has completed 75 years. The award winners are music director K. Raghavan Master, posthumously, 97-year old veteran T.E. Vasudevan, M.T. Vasudevan Nair, Madhu, Adoor Gopalakrishnan, Sreekumaran Thampi, Nedumudi Venu, Madambu Kunjukuttan, GoodKnight Mohan, P.K. Nair and Vidyadharan Master.

The Chalachitrasaparya award winners are Kaviyoor Ponnamma, KPAC Lalitha, Valsala Menon, Sajitha Madathil, T.R. Omana, Nandakishor and Captain Raju. The award selection committee was headed by Prof Parampil Jayakumar and its members were Subhash Menon, Girijavallabhan, and Malayalabhumi Sasidharan Nair.

Chalachitraratnam award consists of a gold medal and plaque.  Chalachitrasaparya award is also of  gold medal, but a smaller size.  It is  notable that this is for the first time an NGO  has declared maximum number of  awards for  the people who have made their mark in different fields. All cinema awards will be given away on the 8th December 2013, at the function celebrating the platinum jubilee of Malayalam Cinema.  The Foundation’s annual awards will be distributed at a function in Thiruvanathapuram in February, 2014.

വിശക്കുന്നവന്‍റെ മുന്‍പില്‍ ദൈവം ആഹാരത്തിന്‍റെ രൂപത്തില്‍ വരുന്നു

Featured

സന്നദ്ധസേവനം ചെയ്യുന്ന  മലയാളം ഫൗണ്ടേഷന്‍ വിജയദശമിദിനത്തില്‍ അന്നദാനത്തിന് പുതിയ തുടക്കം കുറിക്കുന്നു

വിശന്നു വലയുന്നവന് ഉപദേശമോ സാന്ത്വനമോ പ്രാര്‍ത്ഥനയോ പണമോ അല്ല വേണ്ടത് മറിച്ച് ആഹാരമാണ്. അതുകൊണ്ടാണ്  വിശക്കുന്നവന്‍റെ  മുന്‍പില്‍ ദൈവം ആഹാരത്തിന്‍റെ  രൂപത്തില്‍ വരുന്നു എന്നു പറയുന്നത്.

ഇന്ന് വിദ്യാരംഭം. ഈ സുദിനത്തില്‍ മലയാളം ഫൗണ്ടേഷന്‍ പുതിയൊരു തുടക്കം കുറിക്കുന്നു. തിരുവനന്തപുരം നഗരത്തിലെ വിശക്കുന്നവര്‍ക്ക്  എന്നും പതിവായി ആഹാരം നല്‍കിക്കൊണ്ട് കഴിഞ്ഞ കുറെ നാളുകളായി മാധ്യമങ്ങളുടെയും സുമനസ്സുകളുടെയും പ്രശംസകളും പ്രോത്സാഹനങ്ങളും  അനുഗ്രഹവും ഏറ്റുവാങ്ങുന്ന  സാമൂഹികപ്രവര്‍ത്തകയും നിയമവിദ്യാര്‍ഥിനിയുമായ അശ്വതി നായരുമായി സഹകരിച്ച്  ഇന്നു മുതല്‍ മലയാളം ഫൗണ്ടേഷന്‍ ആ സന്നദ്ധപ്രവര്‍ത്തകയും സഹോദരിയും അമ്മയും മുത്തശ്ശിയും ചേര്‍ന്നു ചെയ്യുന്ന സദ്‌പ്രവൃത്തിയില്‍  വളരെ ചെറിയ തോതില്‍ ഭാഗഭാക്കാകുന്നു.

എല്ലാവര്‍ക്കും വിജയദശമി ആശംസകള്‍.

Nanappan Manjapra and Girijavallabhan won Malayalam Foundation Award

Gallery

Nanappan Manjapra, Girijavallabhan and Kattoor Murali won Malayalam Foundation award. Malayalam Foundation, a NGO based in Mumbai, has announced the awards for the year 2011.  Nanappan Manjapra, Girijavallabhan, Kattoor Murali, Navakam C.S. Panicker, Mundoor Rajan and Aravindan Nelluvai are the … Continue reading

നാണപ്പന്‍ മഞ്ഞപ്രയുടെ ‘മധുരം മലയാളം’ എന്ന പ്രഥമ ലഘുകവിതാസമാഹാരത്തിന്‍റെ പ്രകാശനവും അദ്ധ്യാപകരെ ആദരിക്കലും നടന്നു

Featured

മലയാളം ഫൗണ്ടേഷന്‍ വിദ്യാരംഭദിനത്തില്‍ (ഒക്ടോബര്‍ 24) കല്യാണ്‍ ഈസ്റ്റിലെ മോഡല്‍ ഇംഗ്ലീഷ് ഹൈസ്കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ നാണപ്പന്‍ മഞ്ഞപ്രയുടെ  ’മധുരം മലയാളം’ എന്ന ലഘുകവിതാസമാഹാരഗ്രന്ഥത്തിന്‍റെ  പ്രകാശനം, നാണപ്പന്‍ മഞ്ഞപ്രയുടെ സപ്തതിസ്മരണിക പ്രകാശനം, അദ്ധ്യാപകരെ ആദരിക്കല്‍ എന്നിവ നടന്നു.

 

മൂന്നു വിഭാഗങ്ങിലായാണ് അദ്ധ്യാപകരെ ആദരിച്ചത്. ഒന്ന് കല്യാണ്‍ ഈസ്റ്റിലെ മലയാളികളായ മുഴുവന്‍ അദ്ധ്യാപകരേയും ആദരിക്കുന്ന ചടങ്ങ്. രണ്ടാമത് മലയാളം മിഷന്‍റെ കീഴില്‍ മലയാളി കുട്ടികളെ മലയാളം പഠിപ്പിക്കുന്ന ബദലാപൂര്‍, അംബര്‍നാഥ്, ഉല്ലാസ്നഗര്‍, കല്യാണ്‍, ഡോംബിവലി എന്നിവടങ്ങളിലെ മലയാളം അദ്ധ്യാപകരെ ആദരിക്കുന്ന ചടങ്ങ്. മൂന്നാമത് 2011-12-ലെ ഏറ്റവും മികച്ച അദ്ധ്യാപികക്കുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ  പുരസ്‌കാരം ലഭിച്ച ശോഭന നന്ദകുമാര്‍നായരെ ആദരിക്കുന്ന ചടങ്ങ്.

ഒരു പ്രദേശത്തെ മലയാളികളായ  അദ്ധ്യാപകരെ ഒരു വേദിയില്‍ ക്ഷണിച്ചു വരുത്തി ഒന്നടങ്കം ആദരിച്ചത്  കേരളത്തിലോ മറുനാട്ടിലോ ഇതിനു മുന്‍പ് നടന്നിട്ടില്ലാത്ത കാര്യമാണ്‌… .  ആദ്യമായി ഇത്തരം ഒരു കാര്യത്തിന് മുന്‍കൈ എടുക്കാന്‍ കഴിഞ്ഞതില്‍    മലയാളം ഫൗണ്ടേഷനു അതിയായ ചാരിതാര്‍ത്ഥ്യമുണ്ടെന്നു  വൈസ് ചെയര്‍മാന്‍ പ്രൊഫ. പറമ്പില്‍ ജയകുമാര്‍ പറഞ്ഞു.  ചടങ്ങില്‍ സംസാരിച്ച എല്ലാവരും ഈ പരിപാടി  വേറിട്ടതും ശ്രദ്ധേയവും ആയിരുന്നെന്ന് പ്രത്യേകം സൂചിപ്പിക്കുകയുണ്ടായി. 

 

രശ്മി കുറുപ്പ്, അഞ്ജന എസ് . നായര്‍, ആതിര ഉപേന്ദ്രന്‍ എന്നിവരുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങില്‍ മലയാളം ഫൗണ്ടേഷന്‍  അദ്ധ്യക്ഷന്‍ ശശിധരന്‍നായര്‍ സ്വാഗതം പറഞ്ഞു.  തുടര്‍ന്ന് സുപ്രസിദ്ധ അവതാരകനും ലോക് കല്യാണ്‍ മലയാളി സമാജത്തിന്‍റെ സെക്രട്ടറിയുമായ  കെ. ആര്‍. പ്രസാദിനെ ചടങ്ങിന്‍റെ അദ്ധ്യക്ഷനായി ക്ഷണിച്ചു. പിന്നീട്  മുഖ്യാതിഥികളായ സാമൂഹികപ്രവര്‍ത്തകന്‍ രാജന്‍ നായര്‍,  സുപ്രസിദ്ധ സാഹിത്യകാരന്‍  ഗിരിജാവല്ലഭന്‍, വിശിഷ്ടാതിഥികളായ ശോഭന നന്ദകുമാര്‍നായര്‍,  ഗാനരചയിതാവ് കലാധരപണിക്കര്‍,  ഈസ്റ്റ്‌ കല്യാണ്‍ എസ.എ.ന്‍.ഡി.പി സെക്രട്ടറി ചന്ദ്രമോഹനന്‍, ഈസ്റ്റ്‌ കല്യാണ്‍ കേരള സമാജം അദ്ധ്യക്ഷന്‍ റോയ് ജെ. കൊട്ടാരം എന്നിവരെ വേദിയിലേക്ക് ക്ഷണിച്ചു.
മലയാളം  ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തില്‍ മലയാളം പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച നാണപ്പന്‍ മഞ്ഞപ്രയുടെ ലഘുകവിതാസമാഹാരം ‘മധുരം മലയാളം’ ഗിരിജാവല്ലഭന്‍  കലാധരപണിക്കര്‍ക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചു. പ്രമുഖസാഹിത്യകാരന്‍ മേഘനാദന്‍ നാണപ്പന്‍ മഞ്ഞപ്രയുടെ ‘മധുരം മലയാളം’ എന്ന സമാഹാരത്തിലെ കവിതകളുടെ പ്രത്യേകതകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് പുസ്തകപരിചയം നടത്തി. തുടര്‍ന്ന്  മലയാളം  ഫൗണ്ടേഷന്‍റെ  2011-ലെ പുരസ്കാരസമിതി അദ്ധ്യക്ഷന്‍ എന്‍. രാജശേഖരന്‍നായര്‍ കെ.എസ്. പ്രഭാകരന്  സപ്തതിസ്മരണിക നല്‍കി ഔപചാരികമായ ഉല്‍ഘാടനപ്രസംഗം നടത്തി.
കെ. ആര്‍. പ്രസാദിന്‍റെ    അര്‍ത്ഥസമ്പുഷ്ടവും സരസവുമായ അദ്ധ്യക്ഷപ്രസംഗത്തിനു ശേഷം അതുവരെ അവതാരകന്‍റെ കര്‍മ്മം നിര്‍വഹിച്ചിരുന്ന മലയാളം ഫൗണ്ടേഷന്‍  അദ്ധ്യക്ഷന്‍ ശശിധരന്‍നായര്‍ തുടര്‍ന്നു അവതാരകനാകാന്‍ ചടങ്ങിന്‍റെ അദ്ധ്യക്ഷന്‍ കെ. ആര്‍. പ്രസാദിനോട്  അഭ്യര്‍ഥിച്ചു.   കെ. ആര്‍. പ്രസാദ്  വളരെ മനോഹരമായും ചിട്ടയോടെയും പിന്നീടുള്ള പരിപാടികള്‍ നിയന്ത്രിച്ചു. പരിപാടിയുടെ വിജയത്തിന്‍റെ മുഖ്യാഘടകങ്ങളിലൊന്നു കെ. ആര്‍. പ്രസാദിന്‍റെ അവതരണമായിരുന്നു.   ഗിരിജാവല്ലഭന്‍,  രാജന്‍ നായര്‍,  ഈസ്റ്റ്‌ കല്യാണ്‍ എസ.എ.ന്‍.ഡി.പി സെക്രട്ടറി ചന്ദ്രമോഹനന്‍, ഈസ്റ്റ്‌ കല്യാണ്‍ കേരള സമാജം അദ്ധ്യക്ഷന്‍ റോയ് ജെ. കൊട്ടാരം, കലാധരപണിക്കര്‍  എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് കല്യാണ്‍ ഈസ്റ്റിലെ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച 28 അദ്ധ്യാപകരേയും ബദലാപൂര്‍, അംബര്‍നാഥ്, ഉല്ലാസ്നഗര്‍, കല്യാണ്‍, ഡോംബിവലി എന്നിവിടങ്ങളില്‍ നിന്നായി  12 മലയാളം മിഷന്‍ അദ്ധ്യാപകരേയും ആദരിച്ചു. ഏറ്റവും കൂടുതല്‍ വര്‍ഷത്തെ സേവനപരിചയമുള്ള  മാധവി ആര്‍.. നായര്‍, പദ്മാവതി അമ്മ, രാജം പിള്ള, കത്രീന എബ്രഹാം എന്നീ  അദ്ധ്യാപകര്‍ക്കും  മലയാളം മിഷന്‍റെ മേഖല കോഓര്‍ഡിനേറ്റര്‍  എം.സി. വേലായുധനും പ്രത്യേക ഉപഹാരങ്ങള്‍  നല്‍കി.
പിന്നീട് 2011-12-ല്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച അദ്ധ്യാപികക്കുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ  പുരസ്‌കാരം ലഭിച്ച ശോഭന നന്ദകുമാര്‍നായരെ  പൊന്നാട അണിയിച്ചും മലയാളം ഫൌണ്ടേഷന്‍റെ  ഉപഹാരം നല്‍കിയും ശാന്ത എസ്. നായര്‍ ആദരിച്ചു. മുംബൈ പൂരം ഫൌണ്ടേഷന്‍റെ   2012-ലെ ഗാനരചനാരത്നം പുരസ്‌കാരം നേടിയ കലധരപണിക്കര്‍ക്ക് മലയാളം ഫൌണ്ടേഷന്‍റെ വക ഉപഹാരം ശോഭന നന്ദകുമാര്‍നായര്‍ നല്‍കി.
ചില അദ്ധ്യാപകര്‍ക്ക് ചടങ്ങില്‍ എത്തിച്ചേരാന്‍ കഴിഞ്ഞില്ലെങ്കിലും തിങ്ങിനിറഞ്ഞ ഹാളില്‍ ഇരിപ്പടം കിട്ടാതെ പലരും നില്‍ക്കുകയായിരുന്നു. അഡ്വക്കേറ്റ്  പി. ആര്‍..  . രാജ്കുമാര്‍, അശോകന്‍ നാട്ടിക, കൈരളി ടിവി അംചി മുംബൈ അവതാരകന്‍  ജെ. പി. തകഴി, ജ്വാല മുഖ്യപത്രാധിപര്‍ ഗോപി നായര്‍ തുടങ്ങിയ പ്രമുഖരും പരിപാടിയില്‍ പങ്കുകൊണ്ടു.
ചടങ്ങില്‍ ആദരവ് ഏറ്റുവാങ്ങിയ ശോഭന നന്ദകുമാര്‍നായര്‍, മാധവി ആര്‍.. നായര്‍, രാജം പിള്ള, എം.സി. വേലായുധന്‍ എന്നിവര്‍  സംസാരിച്ചു.  ഉദയകുമാര്‍ പുളിക്കല്‍ നന്ദി പറഞ്ഞു.

മലയാളം ഫൗണ്ടേഷന്‍ ജനുവരി 26-നു ഭാഷാവര്‍ഷം പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നു

Featured

മലയാളം ഫൗണ്ടേഷന്‍ ജനുവരി 26-നു ഭാഷാവര്‍ഷം പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നു  

മലയാളഭാഷയുടെയും സംസ്കാരത്തിന്‍റെയും  വളര്‍ച്ചയ്ക്കും  പരിപോഷണത്തിന്നും  വേണ്ടി പ്രവര്‍ത്തിക്കുകയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്ന മലയാളം ഫൗണ്ടേഷന്‍  മറുനാട്ടിലെ മലയാളികള്‍ക്കിടയില്‍ മാതൃഭാഷാഭിമാനം വളര്‍ത്താനും പുതുതലമുറയെ മലയാളത്തോട് കൂടുതല്‍ അടുപ്പിക്കാനുമായി  വിവിധ പരിപാടികളോടെ മലയാള ഭാഷാവര്‍ഷം കൊണ്ടാടുന്നു 

മലയാളഭാഷയുടെ സമകാലികത എന്ന വിഷയത്തില്‍  മുംബൈയിലും പ്രാന്തപ്രദേശങ്ങളിലുമായി 20 സെമിനാറുകള്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി മലയാളത്തില്‍ പ്രസംഗമത്സരങ്ങള്‍, കേട്ടെഴുത്ത്, 10 മിനിറ്റില്‍ 10 മലയാളവാചകങ്ങള്‍ എഴുതല്‍, ഭാഷാപരിചയത്തിന്നുള്ള കളികള്‍.,  കവിയരങ്ങ്, കഥയരങ്ങ്‌, പുസ്തകപ്രകാശനങ്ങള്‍ തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികളോടെയാണ് മലയാളം ഫൗണ്ടേഷന്‍   ഭാഷാവര്‍ഷം ആസൂത്രണം ചെയ്തിരിക്കുന്നത്.
ഭാഷാവര്‍ഷത്തിനു തുടക്കം കുറിച്ചുകൊണ്ട്   ജനുവരി 26-നു, ശനിയാഴ്ച, ഉച്ചക്ക് 3 മണിക്ക്  മലയാളഭാഷയുടെ സമകാലികത എന്ന വിഷയത്തില്‍ ആദ്യത്തെ സെമിനാര്‍ കല്യാണ്‍ ഈസ്റ്റിലെ മോഡല്‍  സ്കൂളില്‍  വെച്ച് നടത്തുന്നു.  പ്രൊ. പി. കെ. മുരളീകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന പാനല്‍ ചര്‍ച്ച  എസ്. ഹരിലാല്‍ ഉദ്ഘാടനം ചെയ്യും. ചര്‍ച്ചയില്‍ ബിന്ദു ജയന്‍, ദിനേശ് കൊടക്കാട്, മേഘനാദന്‍, എം.സി. വേലായുധന്‍ എന്നിവര്‍ പങ്കെടുത്തു സംസാരിക്കും.
സെമിനാറിനു ശേഷം  പ്രസിദ്ധ സാഹിത്യകാരന്‍ മേഘനാദന്‍റെ  ”കിളിക്കൂട്ടം” എന്ന നോവലിന്‍റെ  പ്രകാശനം  ജ്വാല മുഖ്യപത്രാധിപര്‍ ഗോപി നായര്‍ നിര്‍വഹിക്കും. ബേബി നായര്‍  പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിക്കുന്നതാണ്.  തുടര്‍ന്ന് 14 വയസ്സ് വരെയുള്ള മറുനാട്ടില്‍ പഠിക്കുന്ന  മലയാളി കുട്ടികള്‍ക്ക് 10 വാക്കുകളില്‍ മലയാളം കേട്ടെഴുത്ത്,  മുതിര്‍ന്നവര്‍ക്ക്  3 മിനിറ്റു  ദൈര്‍ഘ്യമുള്ള പ്രസംഗമത്സരം എന്നിവയുണ്ടാകും. നോവലിസ്റ്റ് ഗിരിജാവല്ലഭന്‍, നാണപ്പന്‍ മഞ്ഞപ്ര  എന്നിവര്‍  മത്സരത്തിന്‍റെ ജഡ്ജിമാരായിരിക്കും.
14 വയസ്സിനു മീതെയുള്ള എല്ലാ മലയാളികള്‍ക്കും പ്രസംഗമത്സരത്തില്‍ പങ്കെടുക്കാം. എല്ലാ വിജയികള്‍ക്കും  അതേ  വേദിയില്‍ സമ്മാനങ്ങള്‍ നല്‍കും.പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 9920144581, 9594925993   എന്നീ  നമ്പറുകളിലോ malayalamfoundaiton@gmail.com എന്ന ഇമെയിലിലോ  ബന്ധപ്പെടുക. ചടങ്ങില്‍ കലാസാഹിത്യ സാംസ്കാരികരംഗത്തു പ്രവര്‍ത്തിക്കുന്ന നിരവധി മലയാളികള്‍ പങ്കെടുക്കും.   
എല്ലാ ഭാഷാസ്നേഹികളേയും ചടങ്ങിലേക്ക്  സ്വാഗതം ചെയ്യുന്നു.

മലയാളം ഫൗണ്ടേഷന്‍ കോഴിക്കോട് ഭാഷ സെമിനാറും കവിയരങ്ങും നടത്തി

Featured

മലയാളഭൂമി ശശിധരന്‍ നായര്‍ അദ്ധ്യക്ഷപ്രസംഗം നടത്തുന്നു. വേദിയില്‍ പി.എല്‍. ശ്രീധരന്‍,ഡോ . പ്രിയദര്‍ശന്‍ലാല്‍, ഡോ. എം. ആര്‍. രാഘവവാരിയര്‍, എം.എസ. ബാലകൃഷ്ണന്‍.

മലയാളഭാഷയുടെ സമകാലികത എന്ന സെമിനാറില്‍ ചരിത്രപണ്ഡിതനും ഭാഷാപണ്ഡിതനുമായ  ഡോ. എം.ആര്‍. രാഘവവാര്യര്‍ മുഖ്യപ്രഭാഷണം നടത്തുന്നു

ഡോ. പ്രിയദര്‍ശന്‍ ലാല്‍ (റിട്ട. പ്രൊഫസര്‍ ഗവ. ആര്‍ട്സ് & സയന്‍സ് കോളേജ്, കോഴിക്കോട്) പാനല്‍ ചര്‍ച്ച ഉദ്ഘാടനം ചെയ്തു  പ്രസംഗിക്കുന്നു

ഡോ. പ്രിയദര്‍ശന്‍ ലാല്‍ (റിട്ട. പ്രൊഫസര്‍ ഗവ. ആര്‍ട്സ് & സയന്‍സ് കോളേജ്, കോഴിക്കോട്) പാനല്‍ ചര്‍ച്ച ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നതിന്നിടയില്‍ നര്‍മത്തിന്‍റെ അമിട്ടു പൊട്ടിക്കുന്നു

എം.എസ്. ബാലകൃഷ്ണന്‍ (റിട്ട. ജോയിന്‍റ് രജിസ്ട്രാര്‍ കോഴിക്കോട് സര്‍വകലാശാല) ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുന്നു

 

ഇംഗ്ലീഷിലും മലയാളത്തിലും കവിതകള്‍ രചിക്കുന്ന കവി പി. എല്‍. ശ്രീധരന്‍ സ്വാഗതപ്രസംഗം നടത്തുന്നു

 

കവിയരങ്ങില്‍ കോഴിക്കോട് സര്‍വകലാശാലയിലെ  കെ.പി. ശ്രീദേവി  കവിത അവതരിപ്പിക്കുന്നു

കവിയരങ്ങില്‍ മുംബൈയില്‍ നിന്നെത്തിയ ശ്രദ്ധേയനായ യുവകവി കണ്ണന്‍ തട്ടയില്‍ കവിത അവതരിപ്പിക്കുന്നു

സദസ്സിന്‍റെ ഒരു ദൃശ്യം

 

സദസ്സിന്‍റെ  മറ്റൊരു ദൃശ്യം

പി. എസ. നിര്‍മല സദസ്സിനു നന്ദി പറയുന്നു

 

മലയാളം ഫൗണ്ടേഷന്‍  29.12.2012-ല്‍ കോഴിക്കോട്  പ്രസ്സ്  ക്ലബ്ബില്‍  സംഘടിപ്പിച്ച മലയാളഭാഷയുടെ സമകാലികത എന്ന സെമിനാറില്‍ ചരിത്രപണ്ഡിതനും ഭാഷാപണ്ഡിതനുമായ  ഡോ. എം.ആര്‍. രാഘവവാര്യര്‍ മുഖ്യപ്രഭാഷണം നടത്തി. മലയാളം ഫൗണ്ടേഷന്‍ അദ്ധ്യക്ഷന്‍ മലയാളഭൂമി ശശിധരന്‍നായര്‍ അദ്ധ്യക്ഷപ്രസംഗം നിര്‍വര്‍ഹിച്ചു. പാനല്‍ ചര്‍ച്ചയില്‍  ഡോ. പ്രിയദര്‍ശന്‍ ലാല്‍ (റിട്ട. പ്രൊഫസര്‍ ഗവ. ആര്‍ട്സ് & സയന്‍സ് കോളേജ്, കോഴിക്കോട്) , എം.എസ്. ബാലകൃഷ്ണന്‍ (റിട്ട. ജോയിന്‍റ് രജിസ്ട്രാര്‍ കോഴിക്കോട് സര്‍വകലാശാല) എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു.  പി.എല്‍. ശ്രീധരന്‍ സ്വാഗതവും പി. എസ്. നിര്‍മ്മല നന്ദിയും പറഞ്ഞു.

 തുടര്‍ന്ന്  നടന്ന കവിയരങ്ങില്‍  എം. എസ. ബാലകൃഷ്ണന്‍ നേതൃത്വം വഹിച്ചു. കെ.പി. ശ്രീദേവി, നന്ദിനി ഷണ്മുഖന്‍,  അനീസ കല്ലായി, രമണി പി.കെ., ശ്രീജ. കെ, വിനോദ്  നമ്പ്യാര്‍, കണ്ണന്‍ തട്ടയില്‍, മുരളീധരന്‍ കൊല്ലത്ത്,  പി.എല്‍. ശ്രീധരന്‍, എം. എസ. ബാലകൃഷ്ണന്‍ എന്നിവര്‍    രചനകള്‍ അവതരിപ്പിച്ചു.

കോഴിക്കോട്ടെ ഹോട്ടല്‍ അളകാപുരിയില്‍ ജനു. 29-നു കവിത ഓഡിയോ ആല്‍ബത്തിന്‍റെ പ്രകാശനം

Featured

കര്‍ണാടിക സംഗീതവും ഹിന്ദുസ്ഥാനി സംഗീതവും  ശാസ്ത്രീയമായി അഭ്യസിച്ചിട്ടുള്ള, ഇപ്പോഴും അഭ്യസിച്ചുകൊണ്ടിരിക്കുന്ന  കെ.പി. ശ്രീദേവി രചിച്ച്  അവര്‍ തന്നെ ആലപിച്ച ഒന്‍പതു കവിതകളുടെ ഓഡിയോ ആല്‍ബത്തിന്‍റെ പ്രകാശനം  കോഴിക്കോട്ടെ ഹോട്ടല്‍    അളകാപുരിയില്‍ വെച്ച് ജനുവരി 29, ചൊവ്വാഴ്ച, വൈകുന്നേരം 6 മണിക്ക്, പ്രൗഢമായ സദസ്സില്‍ നടക്കുന്നു.

ഓഡിയോ ആല്‍ബത്തിന്‍റെ പ്രകാശനം മുന്‍കേരള-കേന്ദ്ര മന്ത്രിയും എഴുത്തുകാരനും മാതൃഭൂമി മാനേജിംഗ് ഡയറക്ടറുമായ എം.പി. വീരേന്ദ്രകുമാര്‍   കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന് നല്‍കി നിര്‍വഹിക്കും. കോഴിക്കോട് സര്‍വകലാശാല പ്രൊ. വൈസ് ചാന്‍സലര്‍ പ്രൊ. കെ. രവീന്ദ്രനാഥ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും.
കോഴിക്കോട് സര്‍വകലാശാല ആജീവനാന്ത പഠനവിഭാഗം ഡയറക്ടര്‍ പ്രൊ.(ഡോ.) കെ. ശിവരാജന്‍, സാഹിത്യകാരി കെ.പി. സുധീര, കവി എം.എം. സചീന്ദ്രന്‍, മലയാളം ഫൗണ്ടേഷന്‍ അദ്ധ്യക്ഷന്‍ മലയാളഭൂമി ശശിധരന്‍നായര്‍, കവി ഗിരീഷ്‌ പുലിയൂര്‍, കവി എം. എസ്. ബാലകൃഷ്ണന്‍ എന്നിവര്‍    ആശംസാപ്രസംഗങ്ങള്‍ നടത്തും.  മാസ്റ്റര്‍ ഡോണ്‍ ബാബു പ്രാര്‍ത്ഥന ചൊല്ലും. കവി പി. എല്‍. ശ്രീധരന്‍ സ്വാഗതവും കവി ശിവന്‍ സുധാലയം നന്ദിയും പറയും.
തുടര്‍ന്ന് അരങ്ങേറുന്ന കാവ്യസന്ധ്യയില്‍  കവിയും നോവലിസ്റ്റും കേരള സര്‍ക്കാരിന്‍റെ സാംസ്‌കാരികോപദേഷ്ടാവുമായ  ടി.പി. രാജീവന്‍,
എം.എം. സചീന്ദ്രന്‍, ഗിരീഷ്‌ പുലിയൂര്‍, പി.എല്‍. ശ്രീധരന്‍, എം.എസ്. ബാലകൃഷ്ണന്‍, മുരളീധരന്‍ കൊല്ലത്ത് എന്നിവര്‍ പങ്കെടുക്കും.
എല്ലാവരേയും ചടങ്ങിലേക്ക് സാദരം ക്ഷണിക്കുന്നു.

മലയാളം ഫൗണ്ടേഷന്‍റെ ഭാഷാവര്‍ഷം പരിപാടികള്‍ക്ക് റിപബ്ലിക് ദിനത്തില്‍ തുടക്കം കുറിച്ചു

Featured

മുംബൈ: മലയാളം ഫൗണ്ടേഷന്‍റെ  ആഭിമുഖ്യത്തില്‍ ജനുവരി മുതല്‍ ഡിസംബര്‍ വരെ മുംബൈയിലും പ്രാന്തപ്രദേശങ്ങളിലും  ഒരു വര്‍ഷം മുഴുവന്‍ അരങ്ങേറുന്ന ഭാഷാവര്‍ഷം പരിപാടികള്‍ക്ക്  റിപബ്ലിക്  ദിനത്തില്‍ തുടക്കം കുറിച്ചു.  കല്യാണ്‍ ഈസ്റ്റിലെ മോഡല്‍ സ്കൂളില്‍   വെച്ച് നടന്ന ചടങ്ങില്‍ സെമിനാര്‍, പുസ്തകപ്രകാശനം, 14 വയസ്സ് വരെയുള്ള മറുനാട്ടില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി നടത്തിയ  10 വാക്കുകളില്‍ മലയാളം കേട്ടെഴുത്ത് എന്നിവ ഉണ്ടായിരുന്നു.

പുതുകവിതാരംഗത്തെ ശ്രദ്ധേയനും പ്രശസ്തയുവകവിയുമായ മനോജ്മേനോന്‍ സ്വാഗതം പറയുന്നു

Prof PK Muraleekrishnan delivering the main speech on the subject Malayalabhashayude Samakalikaprasakthi

പുതുകവിതാരംഗത്തെ ശ്രദ്ധേയനും പ്രശസ്തയുവകവിയുമായ മനോജ്മേനോന്‍ സ്വാഗതം പറഞ്ഞു. കവിയും അദ്ധ്യാപകനും ചിന്തകനുമായ പ്രൊ. പി. കെ. മുരളീകൃഷ്ണന്‍   ’മലയാളഭാഷയുടെ സമകാലികത’ എന്ന വിഷയത്തില്‍ ഒരു മണിക്കൂര്‍ നീണ്ട മുഖ്യപ്രഭാഷണം നടത്തി.     എസ് . ഹരിലാല്‍ ഉദ്ഘാടനം ചെയ്ത പാനല്‍ ചര്‍ച്ചയില്‍ മലയാളഭാഷ പ്രചാരണ സംഘം ഉപാദ്ധ്യക്ഷ  ബിന്ദു ജയന്‍, മലയാളം മിഷന്‍ മേഖല കോ-ഓര്‍ഡിനേറ്റര്‍മാരായ  ദിനേശ് കൊടക്കാട്, എം.സി. വേലായുധന്‍ എന്നിവര്‍ സംസാരിച്ചു. മലയാളഭൂമി ശശിധരന്‍നായര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.

Sasidharan Nair making the presidential address

സദസ്സ്

തുടര്‍ന്ന്  മേഘനാദന്‍റെ “കിളിക്കൂട്ടം” എന്ന നോവലിന്‍റെ പ്രകാശനം ജ്വാല മുഖ്യപത്രാധിപര്‍ ഗോപി നായര്‍ ഉല്ലാസ് പ്രവാസി’യുടെ  പത്രാധിപര്‍ ബാബു മാന്നാറിനു നല്‍കി നിര്‍വഹിച്ചു. കവിതകള്‍ എഴുതുകയും ശ്രുതിമധുരമായ സ്വരത്തില്‍ കവിതകള്‍ ആലപിക്കുകയും ചെയ്യാറുള്ള  ബേബി നായര്‍ പുസ്തകത്തെ പരിചയപ്പെടുത്തി.  

ജ്വാല മുഖ്യപത്രാധിപര്‍ ഗോപി നായര്‍ പ്രശസ്ത സാഹിത്യകാരന്‍ മേഘനാദന്‍റെ നോവല്‍ “കിളിക്കൂട്ടം” ഉല്ലാസ്പ്രവാസി പത്രാധിപര്‍ ബാബു മാന്നാറിന്നു നല്‍കി പ്രകാശനം ചെയ്യുന്നു. സമീപം നോവലിസ്റ്റ് മേഘനാദന്‍ .

ഗോപിനായര്‍,  ബാബു മാന്നാര്‍,  ഗ്രന്ഥകര്‍ത്താവ് മേഘനാദന്‍ എന്നിവര്‍ സംസാരിച്ചു.  മേഘനാദന്‍റെ പ്രസംഗത്തില്‍ പുസ്തകത്തിന്‍റെ പ്രസാധനം നിര്‍വഹിച്ച സെഡ് പബ്ലിക്കേഷന്‍ ഉടമ ഡോ.   രാജീവ്‌കുമാര്‍   ചടങ്ങിന്  ഫോണിലൂടെ ആശംസകള്‍ നേര്‍ന്ന കാര്യം പ്രത്യേകം പരാമര്‍ശിക്കുകയുണ്ടായി. 
14 വയസ്സ് വരെയുള്ള മറുനാട്ടില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി നടത്തിയ  10 വാക്കുകളുള്ള  മലയാളം കേട്ടെഴുത്തില്‍ 15 പേര്‍ പങ്കെടുത്തു. അനന്തു വി. നായരും അഞ്ജലി വി. നായരും  യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്ക് നോവലിസ്റ്റ് ഗിരിജാവല്ലഭനും കവി നാണപ്പന്‍ മഞ്ഞപ്രയും സമ്മാനങ്ങള്‍ വിതരണം ചെയ്തു.

മലയാളം ഫൗണ്ടേഷന്‍ മെയ്‌ 18-നു മുംബൈയില്‍ മെഗ ഇവന്‍റ് സംഘടിപ്പിക്കുന്നു

Featured

മുംബൈയില്‍ ആസ്ഥാനവും കേരളത്തില്‍ പ്രാദേശിക ഓഫീസും ഉള്ള മലയാളം ഫൗണ്ടേഷന്‍ ജീവകാരുണ്യ സംഘടനയായി രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിച്ചു വരികയാണ്‌.. . ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കഴിവുള്ള കലാകാരന്മാരേയും സാഹിത്യകാരന്മാരേയും കണ്ടെത്തി അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുക എന്നതും മലയാളം ഫൗണ്ടേഷന്‍ വളരെ പ്രാധാന്യത്തോടെ കാണുന്ന പ്രവര്‍ത്തനമാണ്.  ഒപ്പം മലയാളഭാഷ, വിദ്യാഭ്യാസം, കലാസാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ പരിപോഷണം, ശുചിത്വം, പരിസ്ഥിതിസംരക്ഷണം, അശരണരായ വൃദ്ധരുടെ പരിപാലനം, ആതുരസേവനം, ചികിത്സാസഹായം എന്നീ രംഗങ്ങളില്‍ സ്വതന്ത്രമായും മറ്റു സന്നദ്ധസംഘടനകളുമായി സഹകരിച്ചും പ്രവര്‍ത്തിക്കുന്നു.

 
വിവിധ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അര്‍ഹിക്കുന്ന  അംഗീകാരം ലഭിക്കാത്ത പ്രഗത്ഭമതികളെ കണ്ടെത്തി  മലയാളം ഫൗണ്ടേഷന്‍ 2012-ല്‍ പുരസ്കാരങ്ങള്‍ നല്‍കുകയുണ്ടായി.  2013-ലും മലയാളം ഫൗണ്ടേഷന്‍ വിവിധ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രഗത്ഭമതികള്‍ക്ക് പുരസ്കാരങ്ങള്‍ നല്‍കും.  
 
അശരണരും അലംബഹീനരുമായി ഉപേക്ഷിക്കപ്പെട്ട തൃശ്ശൂരെ ഗാന്ധിഗ്രാമിലെ അന്തേവാസികളായ അമ്മമാര്‍ക്ക്  പ്രത്യേക  അവസരങ്ങളില്‍ ഒരു ദിവസത്തെ മുഴുവന്‍ സമയത്തെയും ആഹാരം നല്‍കല്‍, പാവപ്പെട്ട കുട്ടികള്‍ക്ക് പഠന ഉപകരണങ്ങള്‍ നല്‍കല്‍, അശരണയായ 70 വയസ്സ് കഴിഞ്ഞ കോട്ടയം ജില്ലയിലെ ഒരമ്മക്ക് മാസം 300 രൂപ വീതം  ഒരു വര്‍ഷത്തേക്ക് സഹായം, അംഗവൈകല്യമുള്ള നാലുപേര്‍ക്ക് ചികിത്സാസഹായം, എച്ച്.എസ്.സി – എസ്.എസ്.സി പരീക്ഷകളില്‍ മികവു പുലര്‍ത്തിയ കല്യാണ്‍ – ഡോംബിവലി  പ്രദേശങ്ങളിലെ കുട്ടികളെ 2000 രൂപ വീതം കാഷ് അവാര്‍ഡ്‌ നല്‍കി അനുമോദിക്കല്‍, വിവിധ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാത്ത ആറു പ്രഗത്ഭമതികളെ കണ്ടെത്തി തൃശൂരെ സാഹിത്യ അക്കാദമിയില്‍ വെച്ച് സ്മൃതിചിന്ഹം, സര്‍ടിഫിക്കറ്റ്, കാഷ് എന്നിവ നല്‍കി ആദരിക്കല്‍,    10 വര്‍ഷത്തില്‍ കൂടുതല്‍ അദ്ധ്യാപനപരിചയമുള്ള   ഒരു പ്രദേശത്തെ മുഴുവന്‍  മലയാളി അദ്ധ്യാപകരെ ആദരിക്കല്‍, പുസ്തകപ്രകാശനം, കവിയരങ്ങുകള്‍, സെമിനാറുകള്‍ എന്നിവയെല്ലാം പോയ വര്‍ഷം മലയാളം ഫൗണ്ടേഷന്‍ ചെയ്ത ചില കാര്യങ്ങളാണ്.
 
ഈ വര്‍ഷം കഴിഞ്ഞ വര്‍ഷം ചെയ്ത കാര്യങ്ങള്‍ തുടരുന്നതോടൊപ്പം മലയാളഭാഷയെക്കുറിച്ച് പുതുതലമുറയില്‍ പെട്ടവര്‍ക്ക് ആഭിമുഖ്യമുണ്ടാക്കാന്‍  ജനുവരി മുതല്‍ ഡിസംബര്‍ വരെ നീണ്ടു നില്‍ക്കുന്ന ഭാഷവര്‍ഷം 2013 കൊണ്ടാടുന്നു. മലയാളഭാഷയുടെ സമകാലികത എന്ന വിഷയത്തില്‍ മുംബൈയിലും പ്രാന്തപ്രദേശങ്ങളിലുമായി  20 സെമിനാറുകള്‍, കേരളത്തിലെ 14 ജില്ലകളിലും ഏറ്റവും ചുരുങ്ങിയത് 14 സെമിനാറുകള്‍  എന്നിവ ആസൂത്രണം ചെയ്തിട്ടുണ്ട്. 
 
അശരണരും അലംബഹീനരുമായി ഉപേക്ഷിക്കപ്പെട്ട അമ്മമാര്‍ക്ക് കഴിയുന്ന എല്ലാ സഹായങ്ങളും  നല്‍കാന്‍ മലയാളം ഫൗണ്ടേഷന്‍ എല്ലായ്പോഴും പ്രത്യേക ശ്രദ്ധ ചെലുത്തുന്നു. സംസ്ഥാന സര്‍ക്കാരുകളുടെയോ കേന്ദ്ര സര്‍ക്കാരിന്‍റെയോ സാമ്പത്തികസഹായം കൈപ്പറ്റാതെയാണ് മലയാളം ഫൗണ്ടേഷന്‍ പ്രവര്‍ത്തിച്ചു വരുന്നത്.  
 
കൂടാതെ മെയ്‌ 18-നു മുംബൈയിലെ മൈസൂര്‍ അസോസിയേഷന്‍ ഹാളില്‍ വെച്ച് മലയാളം ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തില്‍  മെഗ ഇവന്‍റ്  സംഘടിപ്പിക്കുന്നു. കവി, ഗാനരചയിതാവ്, സംവിധായകന്‍, നടന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍  സാഹിത്യ-സാംസ്‌കാരിക-സിനിമ  രംഗത്ത്‌  അനശ്വരമായ സ്ഥാനം നേടിയ പി. ഭാസ്കരന്‍റെ  സ്മരണക്കായി പ്രവര്‍ത്തിക്കുന്ന പി. ഭാസ്കരന്‍ ഫൗണ്ടേഷനിലെ 50 കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍, 126 മലയാളചിത്രങ്ങള്‍  പുറത്തിറങ്ങിയ 2012-ലെ ഏറ്റവും ശ്രദ്ധേയനായ  യുവസംവിധായകനുള്ള സമ്മാനവിതരണം എന്നിവയുണ്ടാകും. കലാസാഹിത്യ സാംസ്കാരിക നാടക-സിനിമ രംഗത്തെ പ്രഗത്ഭമതികള്‍ സംബന്ധിക്കുന്ന ഈ ചടങ്ങിലേക്കുള്ള  പാസ്സുകള്‍ മാര്‍ച്ച് അവസാനം മുതല്‍ നല്‍കിത്തുടങ്ങും. കൂടുതല്‍ വിവരങ്ങള്‍ക്ക് malayalamfoundation@gmail.com എന്ന ഇമെയിലിലോ               09920144581             /                09757281837             എന്നീ നമ്പരുകളിലോ ബന്ധപ്പെടുക. 
 

 

 

മലയാളം ഫൗണ്ടേഷന്‍ ഒരുക്കുന്ന പി. ഭാസ്കരന്‍ സ്മൃതിസന്ധ്യയില്‍ മുംബൈയിലെ കലാകാരന്മാര്‍ പങ്കെടുക്കുന്നു

Featured

മറുനാട്ടിലെ കലാസാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരവും പ്രോത്സാഹനവും നല്‍കി വരുന്ന മലയാളം ഫൗണ്ടേഷന്‍ മെയ്‌ 18-നു മുംബൈയിലെ മൈസൂര്‍ അസോസിയേഷന്‍ ഹാളില്‍ വെച്ച് സംഘടിപ്പിക്കുന്ന മെഗ ഇവന്റിലും ഈ പതിവ് തുടരുന്നു. മുംബൈയിലെ ശ്രദ്ധേയരായ അഞ്ചു കലാകാരന്മാര്‍ കേരളത്തില്‍ നിന്ന് എത്തുന്ന പി. ഭാസ്കരന്‍ ഫൗണ്ടേഷനിലെ കലാകാരന്മാരോടൊപ്പം പരിപാടിയില്‍ സജീവമായി പങ്കെടുക്കുന്നു. ഗായകരായ പി.വി. വിജയ്‌ കുമാര്‍, മധു നമ്പ്യാര്‍, രേഷ്മ മേനോന്‍, ഗീത പൊതുവാള്‍ എന്നിവരും മിമിക്രി കലാകാരനായ ആശിഷ് എബ്രഹാമുമാണ് പരിപാടിയില്‍ പങ്കെടുക്കുന്ന മുംബൈയില്‍ നിന്നുള്ള കലാകാരന്മാര്‍.

ഈ ഡിസംബര്‍ 2-നു 100 വയസ്സ് പൂര്‍ത്തിയാകുന്ന മലയാള ചലച്ചിത്രസംഗീതരംഗത്തെ കുലപതി കെ. രാഘവന്‍മാസ്റ്റര്‍ക്കുള്ള ആദരസമര്‍പ്പണമായി മുംബൈയില്‍ നിന്ന് പരിപാടിയില്‍ സംബന്ധിക്കുന്ന ഗായകരെല്ലാം പി. ഭാസ്കരന്‍ രചിച്ചു കെ. രാഘവന്‍മാസ്റ്റര്‍ സംഗീതം നല്കിയ ഗാനങ്ങള്‍ മാത്രം ആലപിക്കും.

കവി, ഗാനരചയിതാവ്, സംവിധായകന്‍, നടന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ സാഹിത്യ-സാംസ്‌കാരിക-സിനിമ രംഗത്ത്‌ അനശ്വരമായ സ്ഥാനം നേടിയ പി. ഭാസ്കരന്‍റെ സ്മരണക്കായി പ്രവര്‍ത്തിക്കുന്ന പി. ഭാസ്കരന്‍ ഫൗണ്ടേഷനിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍, 2012-ലെ ഏറ്റവും ശ്രദ്ധേയനായ യുവസംവിധായകനുള്ള പി. ഭാസ്കരന്‍ ഫൗണ്ടേഷന്‍റെ പി. ഭാസ്കരന്‍ ഗുരുപ്രസാദ പുരസ്കാരത്തിന്നായി തിരഞ്ഞെടുക്കപ്പെട്ട ആഷിക് അബുവിനുള്ള പുരസ്കാരസമര്‍പ്പണം എന്നിവയുമുണ്ടാകും.  ചടങ്ങില്‍ മുംബൈ എയര്‍പോര്‍ട്ട് കസ്റ്റംസ് കമ്മിഷണര്‍ പി.എം. സലീം ഐ.ആര്‍.എസ്. വിശിഷ്ടാതിഥിയായി സംബന്ധിക്കുന്നു.

സുപ്രസിദ്ധ തിരക്കഥാകൃത്ത്‌ ജോണ്‍ പോള്‍, ആഷിക് അബു എന്നിര്‍ക്ക് പുറമേ കലാസാഹിത്യ സാംസ്കാരിക നാടക-സിനിമ രംഗത്തെ പ്രഗത്ഭമതികള്‍ ചടങ്ങില്‍ സംബന്ധിക്കും. മലയാളം ഫൗണ്ടേഷന്‍ അദ്ധ്യക്ഷന്‍ മലയാളഭൂമി ശശിധരന്‍നായര്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഉപാദ്ധ്യക്ഷന്‍ പ്രൊ. പറമ്പില്‍ ജയകുമാര്‍ ആമുഖപ്രഭാഷണം നടത്തും

2012 -ലെ സി.എ. പരീക്ഷയില്‍ അഖിലേന്ത്യതലത്തില്‍ ഒന്നാം സ്ഥാനം നേടിയ പ്രേമ ജയകുമാറിനു പുറമേ ഡോ. സിഎം ശങ്കരന്‍കുട്ടി, രാധാകൃഷ്ണ ‘ചാണക്യ’ പിള്ള, ജഗതി ശ്രീകണ്ഠന്‍നായര്‍ എന്നിവരെ വേദിയില്‍ ആദരിക്കും.

അഡ്വ. പദ്മ ദിവാകരന്റെ നേതൃത്വത്തില്‍ കെ.വി.എസ്. നെല്ലുവായി മുഖ്യകോര്‍ഡിനേറ്ററായ 12 അംഗ പ്രവര്‍ത്തകസമിതി പരിപാടിയുടെ വിജയത്തിന്നായി പ്രവര്‍ത്തിച്ചു വരുന്നു. നഗരത്തിലെ പശ്ചിമ റെയില്‍വേയിലേയും മദ്ധ്യ റെയില്‍വേയിലേയും പ്രധാന സ്ഥലങ്ങളില്‍ നിന്ന് ബിന്ദു മനോജ്‌, ആശിഷ് എബ്രഹാം, കെ.എം. ശരദ്, വി.എ. സുനില്‍കുമാര്‍, ജോസഫ്‌ സെബാസ്റ്റ്യന്‍, ഡോണ്‍ പൗലോസ്‌, ഷീല രാജ്, ഇ. രാമചന്ദ്രന്‍, കെ.വി. ചന്ദ്രശേഖരന്‍, ഗോവിന്ദനുണ്ണി, ബി. രാജശേഖരന്‍, ഷാജി ചീരോത്ത്‌ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.

കെ.ആര്‍. പ്രസാദ്‌, ഗീത പൊതുവാള്‍ എന്നിവര്‍ പരിപാടിയുടെ അവതാരകരായിരിക്കും.

മുംബൈയില്‍ ആസ്ഥാനവും കേരളത്തില്‍ പ്രാദേശിക ഓഫീസും ഉള്ള മലയാളം ഫൗണ്ടേഷന്‍ ജീവകാരുണ്യ സംഘടനയായി രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിച്ചു വരികയാണ്‌…   ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കഴിവുള്ള കലാകാരന്മാരേയും സാഹിത്യകാരന്മാരേയും കണ്ടെത്തി അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുക എന്നതും മലയാളം ഫൗണ്ടേഷന്‍ വളരെ പ്രാധാന്യത്തോടെ കാണുന്ന പ്രവര്‍ത്തനമാണ്.  ഒപ്പം മലയാളഭാഷ, വിദ്യാഭ്യാസം, കലാസാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ പരിപോഷണം, ശുചിത്വം, പരിസ്ഥിതിസംരക്ഷണം, അശരണരായ വൃദ്ധരുടെ പരിപാലനം, ആതുരസേവനം, ചികിത്സാസഹായം എന്നീ രംഗങ്ങളില്‍ സ്വതന്ത്രമായും മറ്റു സന്നദ്ധസംഘടനകളുമായി സഹകരിച്ചും പ്രവര്‍ത്തിക്കുന്നു.

വിവിധ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അര്‍ഹിക്കുന്ന  അംഗീകാരം ലഭിക്കാത്ത പ്രഗത്ഭമതികളെ കണ്ടെത്തി  മലയാളം ഫൗണ്ടേഷന്‍ 2012-ല്‍ പുരസ്കാരങ്ങള്‍ നല്‍കുകയുണ്ടായി.  2013-ലും മലയാളം ഫൗണ്ടേഷന്‍ വിവിധ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രഗത്ഭമതികള്‍ക്ക് പുരസ്കാരങ്ങള്‍ നല്‍കും.  

 
അശരണരും അലംബഹീനരുമായി ഉപേക്ഷിക്കപ്പെട്ട തൃശ്ശൂരെ ഗാന്ധിഗ്രാമിലെ അന്തേവാസികളായ അമ്മമാര്‍ക്ക്  പ്രത്യേക  അവസരങ്ങളില്‍ ഒരു ദിവസത്തെ മുഴുവന്‍ സമയത്തെയും ആഹാരം നല്‍കല്‍, പാവപ്പെട്ട കുട്ടികള്‍ക്ക് പഠന ഉപകരണങ്ങള്‍ നല്‍കല്‍, അശരണയായ 70 വയസ്സ് കഴിഞ്ഞ കോട്ടയം ജില്ലയിലെ ഒരമ്മക്ക് മാസം 300 രൂപ വീതം  ഒരു വര്‍ഷത്തേക്ക് സഹായം, അംഗവൈകല്യമുള്ള നാലുപേര്‍ക്ക് ചികിത്സാസഹായം, എച്ച്.എസ്.സി – എസ്.എസ്.സി പരീക്ഷകളില്‍ മികവു പുലര്‍ത്തിയ കല്യാണ്‍ – ഡോംബിവലി  പ്രദേശങ്ങളിലെ കുട്ടികളെ 2000 രൂപ വീതം കാഷ് അവാര്‍ഡ്‌ നല്‍കി അനുമോദിക്കല്‍, വിവിധ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാത്ത ആറു പ്രഗത്ഭമതികളെ കണ്ടെത്തി തൃശൂരെ സാഹിത്യ അക്കാദമിയില്‍ വെച്ച് സ്മൃതിചിന്ഹം, സര്‍ടിഫിക്കറ്റ്, കാഷ് എന്നിവ നല്‍കി ആദരിക്കല്‍,    10 വര്‍ഷത്തില്‍ കൂടുതല്‍ അദ്ധ്യാപനപരിചയമുള്ള   ഒരു പ്രദേശത്തെ മുഴുവന്‍  മലയാളി അദ്ധ്യാപകരെ ആദരിക്കല്‍, പുസ്തകപ്രകാശനം, കവിയരങ്ങുകള്‍, സെമിനാറുകള്‍ എന്നിവയെല്ലാം പോയ വര്‍ഷം മലയാളം ഫൗണ്ടേഷന്‍ ചെയ്ത ചില കാര്യങ്ങളാണ്.
 
ഈ വര്‍ഷം കഴിഞ്ഞ വര്‍ഷം ചെയ്ത കാര്യങ്ങള്‍ തുടരുന്നതോടൊപ്പം മലയാളഭാഷയെക്കുറിച്ച് പുതുതലമുറയില്‍ പെട്ടവര്‍ക്ക് ആഭിമുഖ്യമുണ്ടാക്കാന്‍  ജനുവരി മുതല്‍ ഡിസംബര്‍ വരെ നീണ്ടു നില്‍ക്കുന്ന ഭാഷവര്‍ഷം 2013 കൊണ്ടാടുന്നു. മലയാളഭാഷയുടെ സമകാലികത എന്ന വിഷയത്തില്‍ മുംബൈയിലും പ്രാന്തപ്രദേശങ്ങളിലുമായി  സെമിനാറുകള്‍, കേരളത്തിലെ 14 ജില്ലകളിലും ഏറ്റവും ചുരുങ്ങിയത് 14 സെമിനാറുകള്‍  എന്നിവ ആസൂത്രണം ചെയ്തിട്ടുണ്ട്. 
 
അശരണരും അലംബഹീനരുമായി ഉപേക്ഷിക്കപ്പെട്ട അമ്മമാര്‍ക്ക് കഴിയുന്ന എല്ലാ സഹായങ്ങളും  നല്‍കാന്‍ മലയാളം ഫൗണ്ടേഷന്‍ എല്ലായ്പോഴും പ്രത്യേക ശ്രദ്ധ ചെലുത്തുന്നു. സംസ്ഥാന സര്‍ക്കാരുകളുടെയോ കേന്ദ്ര സര്‍ക്കാരിന്‍റെയോ സാമ്പത്തികസഹായം കൈപ്പറ്റാതെയാണ് മലയാളം ഫൗണ്ടേഷന്‍ പ്രവര്‍ത്തിച്ചു വരുന്നത്.  
 
 
 

Malayalam Foundation online Membership and Donation Forms

Featured

മുംബൈ മലയാള നാടകവേദിപ്രവര്‍ത്തകരെ ഒരു വേദിയില്‍ ഒരുമിച്ച് അണിനിരത്തി അനുമോദിക്കുന്ന പരിപാടി, മലയാളഭാഷയുടെ സമകാലികത എന്ന വിഷയത്തില്‍ നടത്തി വരുന്ന ഭാഷാവര്‍ഷം സെമിനാറുകള്‍, മുംബൈയിലെ മലയാളം മിഷനിലെ മലയാളം അദ്ധ്യാപകരെ ഒരു വേദിയില്‍ ഒരുമിച്ച് അണിനിരത്തി അനുമോദിക്കുന്ന പരിപാടി, പ്രമുഖ മലയാള ചലച്ചിത്ര പ്രവര്‍ത്തകരെ ഒരു വേദിയില്‍ അണിനിരത്തിയുള്ള മലയാള സിനിമയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ , ഒപ്പം മലയാളത്തിനു ശ്രേഷ്ഠഭാഷ പദവി ലഭിച്ച വര്‍ഷത്തില്‍ അമ്മ മലയാളത്തിനു സമര്‍പ്പിക്കുന്ന കവിമാലിക എന്ന തനിമയും ഗരിമയുമുള്ള നൃത്തശില്പം തുടങ്ങിയവ ഇവയില്‍ ചിലതു മാത്രമാണ്.

ഈ തിരുവോണദിവസം തൊട്ട് മലയാളം ഫൗണ്ടേഷനില്‍ അംഗങ്ങളാകുന്ന ആദ്യത്തെ 100 പേര്‍ക്ക് കേരളത്തിലും മുംബൈയിലും മറ്റു സ്ഥലങ്ങളിലും എല്ലാ പരിപാടികളിലും സൗജന്യമായി സംബന്ധിക്കാവുന്ന ATM കാര്‍ഡിന്‍റെ മാതൃകയിലുള്ള വി.ഐ.പി. പ്രവേശനപാസ്സുകള്‍ നല്‍കുന്നതായിരിക്കും.

ഓണ്‍ലൈനിലൂടെ മലയാളം ഫൗണ്ടേഷനില്‍ അംഗത്വമെടുക്കാനും സംഭാവന നല്‍കാനും ഉള്ള സൗകര്യം തിരുവോണദിവസം തൊട്ട് സജ്ജമാക്കിയിരിക്കുന്നു. അംഗത്വമെടുക്കാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Malayalam Foundation online Membership Form
Now become a member of Malayalam Foundation online with easy steps. Please click the link given below.

https://docs.google.com/forms/d/1FzikZowyojFx6C4jiTsC-40ZCMEvlq88eXWkd3QKkrA/viewform

http://www.malayalamfoundation.org/

സംഭാവന നല്‍കാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

https://docs.google.com/forms/d/1hJ-LQg5p-yDxy5V2eGX2KGchdcHd64TfeLoERQeuJCc/viewform

Malayalam Foundation online Membership and Donation Forms

Featured

Malayalam Foundation online Membership Form
Now become a member of Malayalam Foundation online with easy steps. Please click the link given below.

https://docs.google.com/forms/d/1FzikZowyojFx6C4jiTsC-40ZCMEvlq88eXWkd3QKkrA/viewform

For making donation to Malayalam Foundation please click the following link:

https://docs.google.com/forms/d/1hJ-LQg5p-yDxy5V2eGX2KGchdcHd64TfeLoERQeuJCc/viewform

മുംബൈ മലയാള നാടകവേദിയിലെ പ്രവര്‍ത്തകരെ ഒരു വേദിയില്‍ ഒരുമിച്ച് അണിനിരത്തി അനുമോദിക്കാന്‍ പദ്ധതികള്‍. ആസൂത്രണം ചെയ്യുന്നു

Featured

മുംബൈ മലയാള നാടകവേദിയിലെ പ്രവര്‍ത്തകരെ ഒരു വേദിയില്‍ ഒരുമിച്ച് അണിനിരത്തി അനുമോദിക്കാന്‍ മലയാളം ഫൗണ്ടേഷന്‍ പദ്ധതികള്‍. ആസൂത്രണം ചെയ്യുന്നു

ഡിസംബര്‍ 7-ന് മലയാളം ഫൗണ്ടേഷന്‍ മുംബൈ മലയാള നാടകവേദിയിലെ പ്രവര്‍ത്തകരെ അനുമോദിക്കുന്ന ചടങ്ങില്‍ ക്യാപ്റ്റന്‍ രാജുവും വത്സല മേനോനും പങ്കെടുക്കുന്നു

Featured

മുംബൈ മലയാള നാടകവേദി 70-കളിലും 80-കളിലും 90-ന്‍റെ ആദ്യപാദത്തിലും വളരെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട്. കേരളം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മലയാള നാടകങ്ങള്‍ മുംബൈയിലാണ് ഒരുകാലത്ത് അവതരിപ്പിച്ചിരുന്നത്. ക്യാപ്റ്റന്‍ രാജു, വത്സലമേനോന്‍, കുര്യാക്കോസ്‌ ഇവരെല്ലാം മുംബൈ നാടകരംഗത്ത്‌ നിന്ന് മലയാള സിനിമാരംഗത്ത്‌ എത്തിപ്പെട്ടവരാണ്.


കുര്യാക്കോസ്‌ രചയിതാവായും നിര്‍മാതാവായുമാണ് സിനിമാരംഗത്ത്‌ പ്രവര്‍ത്തിച്ചത്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് അദ്ദേഹം മരിച്ചു. ക്യാപ്റ്റന്‍ രാജുവും വത്സലാമേനോനും സജീവമായി സിനിമാരംഗത്തുണ്ട്.
മുംബൈ നാടകവേദിയില്‍ നിന്ന് മലയാള സിനിമാരംഗത്ത്‌ എത്തിപ്പെട്ട നടനാണ്‌ ബാലന്‍ തൃപ്പൂണിത്തുറ എന്ന ബാലാജി.
മുംബൈ മലയാള നാടകവേദിയിലെ പ്രവര്‍ത്തകരെ ഒരു വേദിയില്‍ ഒരുമിച്ച് അണിനിരത്തി അനുമോദിക്കുക എന്ന ദൗത്യം ഏറ്റെടുത്ത്  മലയാളം  ഫൗണ്ടേഷന്‍  പ്രവല്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. മുംബൈയിലെ  എല്ലാ മലയാളികളുടേയും ആശിര്‍വാദത്തോടെ ഡിസംബര്‍ ആദ്യവാരം മാട്ടുംഗയിലെ മൈസൂര്‍  അസോസിയേഷന്‍ ഹാളില്‍ വെച്ച്  നടക്കുന്ന ചടങ്ങില്‍ 50-ല്‍ പരം നാടകപ്രവര്‍ത്തകരെ ആദരിക്കും. ക്യാപ്റ്റന്‍ രാജുവും വത്സലാമേനോനും മുഖ്യാതിഥികളായി സംബന്ധിക്കും. പ്രവേശനം പ്രത്യേക ക്ഷണിതാക്കള്‍ക്ക് മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്കും പാസ്സിനും malayalamfoundation@gmail.com  എന്ന ഇമെയിലില്‍  ബന്ധപ്പെടുക 

Malayalam Foundation Online Membership and Donation Forms

Featured

Malayalam Foundation earnestly requests all philanthropists who wish to help people in a dignified and consistent manner to become a Patron or Life Member by contributing Rs. 5,000/- or Rs. 1,000 respectively. You may take part in social work and help under privileged people by contributing online. The first step is becoming a Patron or Life Member of Malayalam Foundation. It is simple. Just fill up the online form. No paper forms or downloading required. Now sitting at home, office or work place you can fill up the form by clicking the following link:

https://docs.google.com/forms/d/1FzikZowyojFx6C4jiTsC-40ZCMEvlq88eXWkd3QKkrA/viewform

Do you want to celebrate the important days of your life by helping the under privileged people in a noble way? You may contribute at least one week in advance for the birthday of your dear ones, wedding anniversary, Shashtipoorthi, Sapthathi, Remembrance Day or for any important or auspicious occasion. The contribution may start from as low as Rs. 1,000/- to any amount online and we will send you the official receipt. We will feed orphans, under privileged people, destitute women, girls, widows, old age people or use the money to help the needy people as per your wish. For donations, please click the flowing link:

https://docs.google.com/forms/d/1hJ-LQg5p-yDxy5V2eGX2KGchdcHd64TfeLoERQeuJCc/viewform